ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കണ്ടൈനറില്‍ കുടുങ്ങിയ ജീവിതങ്ങള്‍

മൂന്നു വർഷമായി ഒരു കണ്ടെയ്നറിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കുറെ സർക്കാർ ജീവനക്കാർ ...... ഒട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടം തിരിയുമ്പോഴും യൂണിഫോം ധരിച്ചിരിക്കുന്നതിനാൽ പരാതി പറയാൻ കഴിയില്ല എന്ന ധർമ്മസങ്കടത്തിൽ ആണ് ഇവർ....... ആര്യങ്കാവിൽ പ്രവർത്തിച്ചിരുന്ന സംയുക്ത ചെക്ക്പോസ്റ്റിൽ നിന്നും നൂറുമീറ്റർ താഴെയായി എക്സൈസ് ചെക്ക്പോസ്റ്റ് മാറ്റിയപ്പോൾ മുതൽ ഇവരുടെ സ്ഥിതി എങ്ങനെയാണ് ... റോഡ് സൈഡിൽ ഇറക്കി വച്ചിരിക്കുന്ന ഒരു വലിയ കണ്ടൈനർ , അതിനുള്ളിൽ സ്റ്റേഷൻ ഓഫീസറുടെ മുറിയും പിന്നെ തുറസ്സായ കുറെ സ്ഥലവും ......ഒരു സർക്കാർ ഓഫീസ് പ്രവർത്തിക്കാൻ ഇതു തന്നെ ധാരാളം എന്ന ചിന്തയാണ് കഴിഞ്ഞ മൂന്നു വർഷമായി എക്സൈസ് ഡിപ്പാർട്ട്മെൻറ് ഉള്ളത്..... അഭയാർത്ഥി ക്യാമ്പുകളെ അനുസ്മരിപ്പിക്കുന്ന നിലയിൽ പ്രവർത്തിക്കുന്ന ഈ എക്സൈസ് ഓഫീസിൽ ഒരു സിഐ രണ്ട് ഇൻസ്പെക്ടർ ഉൾപ്പെടെ 13 ഓളം ജീവനക്കാർ ജോലി നോക്കുന്നത്...... തൊട്ടടുത്ത കുറ്റിക്കാട്ടിൽ വേണം യൂണിഫോം മാറാൻ .....കണ്ടെയ്നറിന് ഒരു വശത്തായി ഒരുക്കിയിട്ടുള്ള പ്രാഥമിക കൃത്യനിർവഹണം സ്ഥലത്ത് അത് സ്ഥാപിച്ച അന്നുമുതൽ ഇന്നുവരെ ഒരു തുള്ളിവെള്ളം കിട്ടിയിട്ടില്ല ....... 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ ഓഫീസിൽ അല്പം വെള്ളം ചൂടാക്കി കുടിക്കണം എങ്കിൽ ഇവർതന്നെ ഉണ്ടാക്കിയ ഈ ചെറിയ ടാർപ്പാളിൻ കൂരയെ ആശ്രയിക്കേണ്ടിവരും .... നീളമുള്ള ഒരു കമ്പിയും ഒരു നടു ഒടിഞ്ഞ ഏണിയും ഇതാണ് ഇവിടുത്തെ അത്യാധുനിക പരിശോധന സംവിധാനം ..... ജി എസ് ടി നിലവിൽ വന്നതിനുശേഷം കേരള തമിഴ്നാട് അതിർത്തിയിലെ ഏറ്റവും വിലപ്പെട്ട ഒരു പരിശോധന സംവിധാനമാണ് ഇത് .... ഇത്തരമൊരു ഓഫീസ് വനം മന്ത്രിയുടെ മണ്ഡലത്തിൽ ആണ് എന്നതും ശ്രദ്ധേയം ചൂട് കഠിനം ആയതിനാൽ കണ്ടൈനറിനുള്ളിലെ ഓഫീസ് സംവിധാനം പതുക്കെ മരച്ചുവട്ടിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥർ ....വനിതകളെ പരിശോധിക്കാന്‍ വനിതാ ജീവനക്കാര്‍ ഇല്ലാത്തത് പരിശോധനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. വാണിജ്യനികുതി ചെക്പോസ്റ്റ് ഇല്ലാതായതോടെ അവിടെ അതു പ്രവർത്തിച്ചിരുന്ന സ്ഥലം നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ് ഇവിടെയാണ് മുൻപ് ഈ എക്സൈസ് ചെക്ക് പോസ്റ്റ് പ്രവർത്തിച്ചിരുന്നത് ഇപ്പോള്‍ ഉള്ള സ്ഥലത്ത് നിന്നും മാറ്റി എക്സൈസ്‌ ചെക്പോസ്റ്റ് മുമ്പ്‌ പ്രവര്‍ത്തിച്ചിരുന്ന എല്ലാ സൌകര്യങ്ങളും ഉള്ള പഴയ കെട്ടിടത്തിലേക്ക്‌ മാറ്റി സ്ഥാപിക്കണം ആവശ്യം ശക്തമാകുകയാണ്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.