*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ആര്യങ്കാവിനടുത്ത് റോസ് മലയിൽ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി കാണാതായ യുവാവിന...

ആര്യങ്കാവിനടുത്ത് റോസ്‌മല കാണാൻപോയ യുവാക്കളിൽ ഒരാളെ കാട്ടുപോത്ത് ഓടിച്ചതിനെ തുടർന്ന് കാണാതായി. കോട്ടയം പുതുപ്പള്ളി സ്വദേശി സുമേഷിനെയാണ് കാണാതായത്. പുതുപ്പള്ളി സ്വദേശികളും ബന്ധുക്കളുമായ സുമേഷും അജേഷും ബൈക്കിൽ റോസ്‌മലയിൽപോയി തിരികെ വരുന്നതിനിടെ, ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. റോസ്‌മല രാജാകൂപ്പ് ഭാഗത്ത് ബൈക്ക് നിർത്തിയശേഷമാണ് സുമേഷിനെ കാണാതായതെന്ന് പറയുന്നു. മൂത്രമൊഴിക്കാനായി തോടിന് മറുകരയിൽ എത്തിയപ്പോൾ തന്നെ കാട്ടുപോത്ത് ഓടിച്ചെന്നും വഴിതെറ്റിയെന്നും സുമേഷ് തന്റെ ഫോണിൽനിന്ന്‌ പോലീസിനെ അറിയിച്ചു. കാട്ടുപോത്തിനെ കണ്ടുഭയന്ന സുമേഷ് മരത്തിനുമുകളിൽ ഇരിക്കുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്. താൻ നിൽക്കുന്നയിടത്തിന്റെ ചിത്രങ്ങളും മൊബൈലിൽ പോലീസിന് അയച്ചുകൊടുത്തു. ഈ വിവരം അനുസരിച്ച് തെന്മല പോലീസ് ആര്യങ്കാവ് വനംവകുപ്പുമായി ബന്ധപെട്ടു. രാത്രി ഏഴുവരെയും സുമേഷുമായി ഫോണിലൂടെ അധികൃതർ ബന്ധപ്പെട്ടിരുന്നു. എന്നാൽ അതിനുശേഷം മൊബൈൽ സ്വിച്ച് ഓഫ് ആയി. ആര്യങ്കാവ് റേഞ്ച് ഓഫീസർ അബിജൂ കെ.അരുണിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും തിരച്ചിൽ നടത്തുന്നുണ്ട്. റോസ്‌മല കാട് അറിയാവുന്ന വനംവകുപ്പ് ജീവനക്കാരും തിരച്ചിൽ സംഘത്തിലുണ്ട്. ജി.പി.ആർ.എസ്. സൗകര്യം ഉപയോഗിച്ചാണ് തിരച്ചിൽ. തെന്മല പോലീസും സ്ഥലത്തെത്തിയിരുന്നു. അജേഷ് സുരക്ഷിതനാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.