പുനലൂര്‍: സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു നാലു സ്ത്രീകളില്‍ നിന്ന് 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കരവാളൂര്‍ നീതുഭവനില്‍ നീതു മോഹനനെ (35) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
വിളക്കുടി അനീസ് മന്‍സിലില്‍ ആന്‍സി, കുന്നിക്കോട് അയക്ഷ മന്‍സിലില്‍ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടില്‍ അന്‍സിയ ബീവി,ആവണീശ്വരം ഷെഫീര്‍ പ്രിന്‍സ് വില്ലയില്‍ ഫൗസിയ എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
സ്റ്റേറ്റ്
ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളില്‍ മാനേജര്‍, ഓഫീസ് അസിസ്റ്റന്‍ഡ്,
മെസഞ്ചര്‍,ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി നല്‍കാമെന്നായിരുന്നു
വാഗ്ദാനം.
എസ്.ബി.ഐയുടെ നിലമേല്‍ ശാഖയിലെ നീതുവിന്റെ അക്കൗണ്ടിലാണ്
പരാതിക്കാര്‍ പണം നിക്ഷേപിച്ചത്. ഇവര്‍ പലപ്പോഴായി 2.60 ലക്ഷം രൂപയാണ്
നീതുവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ജോലി ലഭിക്കാതെ വന്നതോടെയാണ്
ഇവര്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
പുനലൂര്‍
സി.ഐ.ബിനുവര്‍ഗീസ്, എസ്.ഐ.ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ
ഉച്ചക്ക് ശേഷം യുവതിയെ പിടികൂടുകയായിരുന്നു. ജോലി വാഗ്ദാനം നല്‍കി 17 ഓളം
പേരില്‍നിന്നും ഇവര്‍ പണം വാങ്ങിയിട്ടുണ്ട്. ഇന്ന് പ്രതിയെ കോടതിയില്‍
ഹാജരാക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ