TRANSLATE YOUR OWN LANGUAGE

മാല മോഷണ കേസ് പ്രതികളുടെ ദൃശ്യം പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവർത്തകരുടെ നേര്‍ക്ക്‌ അഞ്ചല്‍ പോലീസിന്റെ പരാക്രമം.

മാല മോഷണ കേസ് പ്രതികളുടെ ദൃശ്യം പകര്‍ത്താന്‍ എത്തിയ മാധ്യമ പ്രവർത്തകരുടെ നേര്‍ക്ക്‌ അഞ്ചല്‍ പോലീസിന്റെ പരാക്രമം.
ക്യാമറ തട്ടി മാറ്റുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി പരാതി......
കൊല്ലം അഞ്ചലിൽ ബസിനുള്ളിൽ മാല മോഷണം  നടത്തിയ രണ്ട് തമിഴ്നാട് സ്വദേശിനികളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
പോലീസ് കസ്റ്റഡിയിലായ സ്ത്രീകളിൽ ഒരാൾ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞു വീണതിനെ തുടർന്നു ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന്റെ വീഡിയോ ദൃശ്യം പകർത്താൻ എത്തിയ മാധ്യമ പ്രവർത്തകരുടെ ക്യാമറ തട്ടി മാറ്റുകയും കയ്യേറ്റം ചെയ്യാൻ പോലീസ് ശ്രമിക്കുകയും ചെയ്തു.
ഇന്ന് ഉച്ചക്കു ഒരുമണിയോടെ പുനലൂരിൽ നിന്നും അഞ്ചലിലേക്കു വന്ന   ബസിൽ മാവിളക്കടുത്തുവെച്ചു  ബസ്സിൽ യാത്ര ചെയ്തിരുന്ന മണലിൽ  സ്വദേശിനിയായ 75 വയസ്സുള്ള മാലതിയുടെ  2 പവനോളോം വരുന്ന മാല പിടിയിലായവർ മോഷ്ടിക്കുകയായിരുന്നു.  
എന്നാൽ മാല നഷ്ടപ്പെട്ട കാര്യം കണ്ടക്ടറോട് പറയുകയും അതിനു ശേഷം മാലതി
മാവിളയിൽ ഇറങ്ങുകയും ചെയ്തു.
തുടർന്ന് ബസ് യാത്ര തുടർന്നപ്പോൾ കണ്ടക്റ്റർക്കു സംശയം തോന്നിയതിനെ തുടര്‍ന്ന് അടുത്ത സ്റ്റോപ്പിൽ വെച്ച് നാട്ടുകാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ തമിഴ്നാട് സ്വാദേശിനികളായ രണ്ടു പേരെ ബസ്സിൽ നിന്ന് പിടികൂടുകയായിരുന്നു.
തുടർന്നു ബസ്സിന്റെ കണ്ടക്ടർ ഓട്ടോവിളിച്ചു മാവിളയിൽ എത്തി മാല നഷ്ട്ടപ്പെട്ട മാലതിയെ കൂട്ടി കൊണ്ടു തിരികെ വന്നപ്പോൾ ബസ്സിലെ യാത്രക്കാരും നാട്ടുകാരും കൂടി പിടികൂടിയ മോഷ്ടാക്കളായ സ്ത്രീകൾ മാല തിരികെ നൽകുകയായിരുന്നു.  തുടര്‍ന്ന് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്നു  അഞ്ചൽ പോലീസ്  സ്ഥലത്തെത്തി  യുവതികളെ കസ്റ്റഡിയിൽ എടുത്തു.
യുവതികളെ സ്റ്റേഷനിൽ എത്തിച്ചതിനു ശേഷം പോലീസ് സ്റ്റേഷനിൽ നിന്നും യുവതികളുടെ ഉച്ചത്തിൽ ഉള്ള നിലവിളി കേൾക്കുകയും 10 മിനിറ്റ് കഴിഞ്ഞപ്പോൾ യുവതികളിൽ ഒരാളെ ബോധം നശിച്ചു എടുത്തു കൊണ്ടു വരുന്ന കാഴ്ചയാണ് കണ്ടത്.
ഇതിനെത്തുടർന്ന് പുറത്തുനിന്ന് മാധ്യമപ്രവർത്തകർ വീഡിയോ ദൃശ്യം പകർത്താൻ ശ്രമിച്ചപ്പോൾ അഞ്ചൽ സ്റ്റേഷനിലെ സി.പി.ഓമാരായ അനിൽകുമാർ, നിഷാദ് എന്നിവർ ക്യാമറ തട്ടി മാറ്റുകയും  മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ജീപ്പിന്റെ  പ്ലാറ്റ്ഫോമിൽ കിടത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ആശുപത്രിയിലെത്തി അടിയന്തര ചികിത്സ നൽകിയപ്പോൾ യുവതിക്ക് ബോധം തിരിച്ചു കിട്ടിയതിനെ തുടർന്നു വിദഗദ്ധ ചികിത്സ നൽകിയതിനു ശേഷം യുവതികളെ പോലീസ് സ്റ്റേഷനിൽ തിരികെ എത്തിച്ചു.
തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ 32 വയസുള്ള അനു, 30 വയസുള്ള ലക്ഷ്മി എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ ചെയ്തത്. . .രണ്ടുപേരെയും  കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.