*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊല്ലം പുനലൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളില്‍ ബാങ്ക് ജോലി വാഗ്ദാനം നല്‍കി 2 ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയ യുവതി പിടിയില്‍

കൊല്ലം പുനലൂരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളില്‍ ബാങ്ക് ജോലി വാഗ്ദാനം നല്‍കി 2 ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയ യുവതി പിടിയില്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖകളിലെ വിവിധ തസ്തികകളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞു നാലു സ്ത്രീകളില്‍ നിന്ന് 2.60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കരവാളൂര്‍ നീതുഭവനില്‍ നീതു മോഹനനെ (35) പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വിളക്കുടി അനീസ് മന്‍സിലില്‍ ആന്‍സി, കുന്നിക്കോട് അയിഷ മന്‍സിലില്‍ അനീസ ബീവി, വിളക്കുടി ചാവരുകോണത്ത് വീട്ടില്‍ അന്‍സിയ ബീവി,ആവണീശ്വരം ഷെഫീര്‍ പ്രിന്‍സ് വില്ലയില്‍ ഫൗസിയ എന്നിവര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ ശാഖകളില്‍ മാനേജര്‍, ഓഫീസ് അസിസ്റ്റന്‍ഡ്, മെസഞ്ചര്‍,ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. എസ്.ബി.ഐയുടെ നിലമേല്‍ ശാഖയിലെ നീതുവിന്റെ അക്കൗണ്ടിലാണ് പരാതിക്കാര്‍ പണം നിക്ഷേപിച്ചത്. ഇവര്‍ പലപ്പോഴായി 2.60 ലക്ഷം രൂപയാണ് നീതുവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. ജോലി ലഭിക്കാതെ വന്നതോടെയാണ് ഇവര്‍ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. പുനലൂര്‍ സി.ഐ.ബിനുവര്‍ഗീസ്, എസ്.ഐ.ജെ.രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചക്ക് ശേഷം യുവതിയെ പിടികൂടുകയായിരുന്നു. ജോലി വാഗ്ദാനം നല്‍കി 17 ഓളം പേരില്‍നിന്നും ഇവര്‍ പണം വാങ്ങിയിട്ടുണ്ട്. ഇന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി കോടതി പ്രതിയെ റിമാന്റ് ചെയ്തു. നിയമ വിരുദ്ധമായി പണം നല്‍കി ജോലി സംബാദിക്കുവാനുള്ള ശ്രമം വ്യാപകമാകുന്നതിന്റെ ഭാഗമായാണ് ഇത്തരംഅബദ്ധങ്ങളില്‍ ആളുകള്‍ ചാടുന്നത് ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാതെ ഇരിക്കുവാന്‍ ജനങ്ങള്‍ ബോധവാന്മാരകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.