ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

നവീകരണം പൂര്‍ത്തിയാക്കിയ ദേശീയ പാതയിലെ ചൗക്ക റോഡ് വെട്ടിപ്പൊളിച്ച

നവീകരണം പൂര്‍ത്തിയാക്കിയ ദേശീയ പതയിലെ ചൗക്ക റോഡ് വെട്ടിപ്പൊളിച്ച വാട്ടര്‍ അതോറിറ്റി അധികൃതരുടെ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. ചെമ്മന്തൂരില്‍ നിന്ന് പുനലൂര്‍ മാര്‍ക്കറ്റ് റോഡിലേക്കുള്ള വണ്‍വേയാണ് ചൗക്ക റോഡ്. ഒരു മാസം മുമ്ബാണ് ഇവിടെ റീടാറിംഗ് നടത്തി പാതയോരങ്ങളില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ പാകിയത്. റോഡ് വെട്ടിപ്പൊളിച്ചത് കാരണം ഇത് വഴിയുള്ള വാഹന ഗതാഗതം ദുഷ്കരമായി. റോഡിനടിയിലൂടെ കടന്ന് പോകുന്ന പഴയ പൈപ്പ് ലൈന്‍ പൊട്ടിയത് ശരിയാക്കാനെന്ന് പറഞ്ഞാണ് റീ ടാറിംഗ് നടത്തിയ റോഡ് വെട്ടിപ്പൊളിച്ചത്. എന്നാല്‍ പൈപ്പു ലൈനിന്റെ പുനരുദ്ധാരണം പൂര്‍ത്തിയാക്കി ഒരാഴ്ച കഴിഞ്ഞിട്ടും റോഡിലെ കുഴി അടയ്ക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. റോഡിനടിയിലൂടെ കടന്ന് പോകുന്ന പഴയ പൈപ്പ് ലൈനുകള്‍ മാറ്റി പുതിയ പൈപ്പ് ലൈനുകള്‍ പാതയോരത്ത് കൂടി സ്ഥാപിച്ച ശേഷം റോഡ് നവീകരിച്ചിരുന്നെങ്കില്‍ ഈ സ്ഥിതി നേരിടേണ്ടി വരില്ലായിരുന്നു. വെട്ടിപ്പുഴയിലെ എം.എല്‍.എ റോഡില്‍ പഴയ പൈപ്പുകള്‍ മാറ്റി പുതിയ ലൈനുകള്‍ പാതയോരത്ത് കൂടി സ്ഥാപിച്ചതിന് ശേഷമാണ് റീടാറിംഗ് നടത്തിയത്. പുനലൂരിന് സമീപത്തെ അഞ്ച് റിംഗ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ 15 കോടി രൂപ അനുവദിച്ചിരുന്നു. ആ തുക ചെലവഴിച്ച്‌ റീടാറിംഗ് നടത്തിയ റോഡുകളില്‍ ഒന്നാണ് വെട്ടിപ്പൊളിച്ച ചൗക്ക റോഡ്. റിംഗ് റോഡുകളുടെ ദയനീയ സ്ഥിതി നേരില്‍ക്കണ്ട് ബോദ്ധ്യപ്പെട്ട സ്ഥലം എം.എല്‍.എ ആയ മന്ത്രി കെ. രാജുവിന്‍െറ ശ്രമഫലമായാണ് 15 കോടി രൂപ അനുവദിച്ചത്. വീതി കുറഞ്ഞ ചൊക്ക റോഡിലൂടെ മുമ്ബ് കഷ്ടിച്ച്‌ ഒരുവാഹനത്തിന് മാത്രമേ ഒരു സമയം കടന്ന് പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. പത്ത് മീറ്ററോളം വീതിയില്‍ നവീകരിച്ച ചൗക്ക റോഡാണ് വെട്ടിക്കുഴിച്ചത്. രണ്ടാഴ്ച മുമ്ബ് ടി.ബി.ജംഗ്ഷനിലൂടെ കടന്ന് പോകുന്ന പൈപ്പു ലൈന്‍ പൊട്ടി ശുദ്ധജലവിതരണം തടസപ്പെട്ടിരുന്നു. തൂക്ക് പാലത്തിന് സമീപത്തെ വലിയ പാലത്തില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ പൈപ്പുകളിലെ ചോര്‍ച്ച കാരണം കാല്‍ നടയാത്രക്കാര്‍ക്ക് നടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയുമുണ്ടായിരുന്നു. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് പുനലൂരിലും സമീപ പ്രദേശങ്ങളിലും സ്ഥാപിച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന പൈപ്പു ലൈനുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിച്ചാല്‍ പൈപ്പു പൊട്ടല്‍ ഒരു പരിധിവരെ ഒഴിവാക്കാം. ഒരു മാസം മുമ്ബ് നവീകരിച്ച റോഡ് വെട്ടിക്കുഴിച്ച നടപടി അംഗീരിക്കാന്‍ കഴിയില്ല. പൈപ്പ് പൊട്ടലിന്റെ പേര് പറഞ്ഞ് റോഡ് വെട്ടിപ്പൊളിച്ചത് ഗതാഗതപ്രശ്നമുണ്ടാക്കുന്നുണ്ട്. വാട്ടര്‍ അതോറിറ്റി അധികൃതര്‍ റോഡ് വെട്ടിപ്പൊളിക്കുന്നത് പതിവായിരിക്കുകയാണ്. ഇളമ്ബല്‍, കുന്നിക്കോട്, കൊട്ടാരക്കര, എഴുകോണ്‍, കുണ്ടറ, കൊല്ലം തുടങ്ങിയ പടിഞ്ഞാറ് ഭാഗങ്ങളില്‍ നിന്ന് പുനലൂരിലെത്തുന്ന വണ്‍വേ റോഡാണ് ഒരാഴ്ചയായി വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. കെ.എസ്.ആര്‍.ടി.,സി, സ്വകാര്യ ബസുകള്‍, ചരക്ക് ലോറികള്‍ തുടങ്ങിയ നിരവധി വാഹനങ്ങള്‍ പുനലൂരിലേക്കും തമിഴ്നാട്ടിലേക്കും കടന്ന് പോകുന്നത് ഇതുവഴിയാണ്. പൊട്ടിയ പൈപ്പ് ലൈന്‍ പുനരുദ്ധരിച്ചിട്ടും പാത പൂര്‍വ സ്ഥിതിയിലാക്കാന്‍ കരാറുകാരോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.