ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മാർച്ച് 3ന് നടക്കും.


പുനലൂർ: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം മാർച്ച് 3ന് നടക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി സർക്കാർ നൽകിയ 3 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമാണം. ആധുനിക സംവിധാനങ്ങളടങ്ങുന്ന 12 ക്ലാസ് മുറികളും ഓഫീസും അടങ്ങുന്ന മന്ദിരം  വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വനംമന്ത്രി അഡ്വ.കെ.രാജു അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി.മുഖ്യാതിഥിയാകും.സാംസ്കാരിക ഘോഷയാത്രയടക്കം ഉദ്ഘാടനം ആഘോഷമാക്കുവാൻ നഗരസഭ ചെയർമാൻ കെ.രാജശേഖരൻ (ചെയർമാൻ) പ്രിൻസിപ്പൽ ഐ.രാജശ്രീ (ജന. കൺവീനർ), എച്ച്.എം.സി.എസ്.അമൃത (ജോ. കൺവീനർ), പി.ടി.എ.പ്രസിഡന്റ് ജെ.ഡേവിഡ് (കൺവീനർ) ജനപ്രതിധികൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ,അദ്ധ്യാപകർ, പൂർവ അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ എന്നിവരടങ്ങുന്ന
501 അംഗ സ്വാഗതസംഘം കമ്മിറ്റി  രൂപീകരിച്ചു.ആലോചന,യോഗം നഗരസഭ ചെയർമാൻ കെ.രാജശേഖരൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് ജെ.ഡേവിഡ് അദ്ധ്യക്ഷത വഹിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.