വായ്പക്കുടിശ്ശിക തീർക്കാതിരുന്നതിനാൽ ബാങ്ക്
ജപ്തിചെയ്ത വീട് ലിസിക്ക് തിരിച്ചുകിട്ടുന്നു. പുനലൂർ മണിയാർ
കുഴിങ്കരിക്കത്തിൽ ലിസിക്കും രോഗിയായ ഭർത്താവ് ജോണിക്കും അന്തിയുറങ്ങാൻ ഇനി
കടത്തിണ്ണ തേടിപ്പോകേണ്ട.
പുനലൂർ നഗരസഭയുടെ മുൻ ചെയർമാൻ എം.എ.രാജഗോപാലിന്റെ
നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം 63-കാരിയായ ലിസിക്കും കുടുംബത്തിനും
കൈവിട്ടുപോയെന്നു കരുതിയ സ്വന്തം വീട് തിരികെ ലഭിക്കാൻ
ഇടയാക്കിയിരിക്കുകയാണ്.
പുനലൂർ കെ.എസ്.ആർ.ടി.സി.ഡിപ്പോയോടു ചേർന്ന്
ആറ്റുപുറമ്പോക്കിലെ കുടിലിൽ താമസിച്ചുവരുകയായിരുന്നു ലിസിയും ഭർത്താവ്
ജോണിയും മൂന്ന് പെൺമക്കളും ഉൾപ്പെട്ട കുടുംബം. ബസ് സ്റ്റാൻഡിന്റെ
നവീകരണഘട്ടത്തിൽ ഇവർ കുടിയൊഴിപ്പിക്കപ്പെട്ടു.
എന്നാൽ, ഈ നിർധനകുടുംബത്തിന്റെ പുനരധിവാസത്തിന് നഗരസഭ
തയ്യാറായി. മൂന്ന് സെന്റ് ഭൂമി വാങ്ങാൻ 90,000 രൂപയും വീടുവയ്ക്കാൻ 75,000
രൂപയും അനുവദിച്ചു. മീൻപിടിച്ച് ജീവിതമാർഗം കണ്ടെത്താൻ ഇവർ പരവട്ടം
കുഴിങ്കരിക്കത്ത് ആറ്റിനടുത്ത് ഭൂമി വാങ്ങി.
ലഭ്യമായ തുകയ്ക്ക് പക്ഷേ, വീടുനിർമാണം
പൂർത്തിയാക്കാനായില്ല. തുടർന്ന് പുനലൂർ സിൻഡിക്കേറ്റ് ബാങ്കിൽനിന്ന്
ഒരുലക്ഷം രൂപ വായ്പയെടുത്ത് വീട് പൂർത്തിയാക്കി. ഇതിനിടെ ജോണി
രോഗബാധിതനായി. ഇതോടെ വായ്പയുടെ തിരിച്ചടവ് മുടങ്ങി. പലിശ ഉൾപ്പെടെ തുക 1.7
ലക്ഷമായി.
നിയമനടപടികൾക്കൊടുവിൽ ബാങ്ക് വീട് ജപ്തി ചെയ്തു. ഇതോടെ ഈ
നിർധനകുടുംബം തെരുവിലിറക്കപ്പെട്ടു. കഷ്ടത്തിലായ ലിസിയുടെ ദുരവസ്ഥ അറിഞ്ഞ മുന്‍ മുനിസിപ്പല്‍ ചെയര്മാന് എം.എ
രാജഗോപാല്‍ ഇടപെടുകയും വായ്പ കുടിശിഖ തുക ബാങ്കില്‍ അടച്ചു പ്രമാണം തിരികെ
എടുത്തു ജപ്തി ചെയ്ത വീട് വീണ്ടെടുത്ത് നല്കി ലിസിയെയും കുടുംബത്തെയും
പുനരധിവസിപ്പിച്ചു.
രോഗിയായ ലിസിക്ക് മരുന്നും മറ്റ് സഹായങ്ങള്‍ക്കും വേണ്ട
ഏര്‍പ്പാടുകള്‍ ചെയ്തിട്ടാണ് പുനലൂരിന്റെ ജനനായകന് എം.എ രാജഗോപാല്‍
മടങ്ങിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ