വൃക്ക രോഗം ബാധിച്ച മനോജിന്റെ ചികിത്സ ചെലവുകൾ പുനർജ്ജനി പുരുഷ സ്വയം സഹായ സംഘം നടത്തും
വൃക്ക രോഗം ബാധിച്ച മനോജിന്റെ ചികിത്സ ചെലവുകൾ പുനർജ്ജനി പുരുഷ സ്വയം സഹായ സംഘം നടത്തും
ആലഞ്ചേരി പുനർജ്ജനി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ വൃക്ക രോഗം ബാധിച്ച മനോജിന്റെ ചികിത്സ ചെലവുകൾക്കായി രൂപീകരിച്ച സഹായ നിധിയുടെ ഉദ്ഘാടനം കേരള വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്തു.
ഇരു വൃക്കകളും തകരാറായതിനെ തുടർന്ന് അവശനിലയിലായ ആലഞ്ചേരി സ്വദേശിയായ മനോജിന്റെ ചികിത്സ ചിലവുകൾ കണ്ടെത്തുന്നതിനായി പുനർജ്ജനി പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സഹായ നിധിയുടെ ഉദ്ഘാടനം കേരള വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു ഉദ്ഘാടനം ചെയ്തു.
ഇരു വൃക്കകളും തകരാറിലായ മനോജിന് വൃക്ക മാറ്റി വെക്കൽ മാത്രമാണ് ജീവൻ നിലനിർത്താൻ ഏക വഴി. വൃക്ക നൽകാൻ ഭാര്യ രഞ്ജു തയ്യാറുമാണ് എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കും ആവശ്യമായ ഭാരിച്ച തുക കണ്ടെത്താൻ കുടുംബത്തിനു കഴിയാതെ വന്നപ്പോഴാണ് ചികിത്സ ചിലവുകൾ. കണ്ടത്താൻ സഹായ നിധി രൂപികരിക്കാമെന്ന ആശയവുമായി പുനർജ്ജനി എത്തിയത്.
ഭാര്യ രഞ്ജുവിന്റെ വൃക്ക മനോജിന് ചേരുമെന്നു പരിശോധനയിൽ കണ്ടെത്തി. നിലവിൽ ഡയാലിസിസ് നടത്തിയാണ് ജീവൻ നിലനിർത്തുന്നത്.
അടിയന്തരമായി വൃക്ക മാറ്റിവയ്ക്കണമെന്ന ഡോക്ടർമാരുടെ നിർദേശമുണ്ട്
സുമനസ്സുകളുടെ കാരുണ്യം ഉണ്ടെങ്കിലേ ഓപ്പറേഷനു വിധേയമായി മനോജിന് ജീവിതത്തിലേക്കു മടങ്ങി വരാൻ സാധിക്കുകയുള്ളൂ.
മനോജിന്റെ പേരിൽ അഞ്ചൽ സെന്ററൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
BANK:CENTRAL BANK
ACCOUNT NO: 379370253
IFSC:CBIN0283444.
Ph:9447502466
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ