ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലിൽ കൊറോണ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സൗജന്യമായി മാസ്ക് നിർമ്മിച്ചു നൽകി സന്നദ്ധ പ്രവർത്തകർ.

കൊല്ലം അഞ്ചലിൽ കൊറോണ പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സൗജന്യമായി മാസ്ക് നിർമ്മിച്ചു നൽകി സന്നദ്ധ പ്രവർത്തകർ. പീപ്പിൾ ഫൌണ്ടേഷനും പ്രവാസി വെൽഫെയർ ഫോറവും ചേർന്നാണ് മാസ്ക് നിർമ്മിച്ചു വിതരണം ചെയുന്നത്.
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് ആവശ്യത്തിനു മാസ്ക് ലഭിക്കാതെ വരുന്ന സാഹചര്യത്തിലാണ് പീപ്പിൾ ഫൗണ്ടേഷനും, പ്രവാസി വെൽഫെയർ ഫോറവും ചേർന്ന്  മാസ്ക് നിർമ്മിക്കുകയും അത് സൗജന്യമായി എത്തിച്ചു കൊടുക്കുകയും ചെയുന്നത്. ഇവർ നിർമ്മിച്ച ആദ്യ യുണിറ്റ് അഞ്ചൽ എസ്.ഐക്ക് കൈമാറി കൊണ്ടു വിതരണോത്‌ഘാടനം നടന്നു.

അഞ്ചൽ ഇസ്ലാമിക് സെന്ററിൽ ആരംഭിച്ച പരിപാടിയിൽ ദിവസേന എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു അഞ്ച് വീതം സന്നദ്ധ പ്രവർത്തകരാണ് മാസ്ക് നിർമ്മിക്കുന്നത്.
വിപണിയിൽ 25 രൂപയോളം വിലയുള്ള മേൽത്തരം ഗുണമേന്മയുള്ള സർജിക്കൽ മാസ്കുകളാണ് നിർമ്മിക്കുന്നത്.

വരുന്ന ദിവസങ്ങളിൽ കൂടുതൽ മാസ്ക് നിർമ്മിച്ച് ഗവ.ആശുപത്രികൾ ,പൊലീസ്, ആരോഗ്യ പ്രവർത്തകർ ,സന്നദ്ധ പ്രവർത്തകർ മുതലായവർക്ക് ഇവ വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.  മാസ്ക് നിർമ്മാണത്തിന് സന്നദ്ധ സേവനം ചെയ്യാൻ താല്പര്യമുള്ളവർ 9037576353  എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.