ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചലിൽ ആരോഗ്യ വകുപ്പിൻറെ നേതൃത്വത്തിൽ കോറോണോ  പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഡിജിറ്റൽ ബോധവൽക്കരണ പ്രവർത്തനത്തിന് തുടക്കമായി.
അഞ്ചൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങ് അഞ്ചൽ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ് ഉത്‌ഘാടനം നിർവഹിച്ചു പഞ്ചായത്ത് പ്രസിഡണ്ട് മിനി സുരേഷ് അധ്യക്ഷയായിരുന്നു.
കൊറോണ വൈറസ് വ്യാപനവുമായി ബന്ധപെട്ടു അഞ്ചൽ സാമൂഹ്യരോഗ്യ കേന്ദ്രത്തിന്റെ   പരിധിയിൽ 143 പേർ നിരീക്ഷണത്തിൽ ഉണ്ടെന്നു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
രോഗവ്യാപനത്തിന്റെ തോത് വർദ്ധിക്കാതിരിക്കാൻ വേണ്ടി ജനങ്ങൾ ബോധവാന്മാരാകണം എന്നും സർക്കാർ നടപ്പിലാക്കുന്ന പ്രതിരോധ പരിപാടികളിൽ സഹകരിക്കണമെന്നും പരിപാടി ഉത്‌ഘാടനം ചെയ്തു സംസാരിച്ച അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രെഞ്ചു സുരേഷ് പറഞ്ഞു.
ഹോസ്പിറ്റൽ സൂപ്രണ്ട് ഇൻചാർജ്  ഡോക്ടർ ഷമീർ,  ഹോസ്പിറ്റൽ ഹെൽത്ത് സൂപ്രണ്ട് മധു,
ഹോസ്പിറ്റൽ പിആർഒ അതുല്യ, ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.