കൊല്ലം ജില്ലാപഞ്ചായത്ത് ലക്ഷങ്ങൾ ചിലവാക്കി സ്ഥാപിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നോക്ക് കുത്തിയായി
കൊല്ലം അഞ്ചൽ പഞ്ചായത്തിലെ ഏറം പെരിഞ്ഞേലി കോണത്തെ നിവാസികളുടെ കുടി വെള്ളക്ഷാമം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്ത് ലക്ഷങ്ങൾ ചിലവാക്കി സ്ഥാപിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നോക്ക് കുത്തിയായി.
2004 ൽ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ചൽ പഞ്ചായത്ത് സ്ഥാപിച്ച രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി നിലച്ചിട്ട് വർഷങ്ങളായി.
സ്വകാര്യ വ്യക്തി സൗജന്യമായി പഞ്ചായത്തിന് നൽകിയ രണ്ടര സെൻറ് വസ്തുവിൽ വലിയ കിണർ നിർമ്മിചാണ് ജലസ്രോതസ് കണ്ടെത്തിയത് . തുടർന്ന് വലിയ ടാങ്ക് നിർമ്മിച്ചു.
പ്രദേശ വാസികൾക്ക് പദ്ധതിയുടെ ആദ്യകാലം കുടി വെള്ളം ലഭിച്ചിരുന്നുവെങ്കിലും പിന്നീട് കുടിവെള്ളപദ്ധതി നിലക്കുകയായിരുന്നു.നാട്ടുകാര്‍ നിവധി തവണ പരാതിയുമായി അഞ്ചല്‍ ഗ്രാമ പഞ്ചായത്തില്‍ എത്തിയെങ്കിലും പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചു.
കുടിവെള്ള പദ്ധതി തകരാറിലായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുനഃസ്ഥാപിക്കാൻ അഞ്ചൽ ഗ്രാമ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
പ്രദേശത്ത് കുടി വെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ തകരാറിലായ കുടി വെള്ള പദ്ധതി പുനഃസ്ഥാപിച്ച് പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ