ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

അഞ്ചൽ ടൗണിൽ ഗ്രാമപഞ്ചായത്തധികൃതർ നടത്തിയ റെയ്ഡിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു.

അഞ്ചൽ ടൗണിൽ ഗ്രാമപഞ്ചായത്തധികൃതർ നടത്തിയ റെയ്ഡിൽ നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു. വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിന്നായി ആയിരം കിലോയിലധികം പ്ലാസ്റ്റിക്കാണ് പിടിച്ചെടുത്തത്.
സ്ഥാപനമുടമകൾക്ക് പിഴയും ചുമത്തുകയുണ്ടായി.

അഞ്ചൽ ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഒരു സൂപ്പർ മാർക്കറ്റിൽ നിന്ന് മാത്രം 500 കിലോയിൽ കൂടുതൽ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ് പിടികൂടിയത്.ഈ സ്ഥാപനത്തിന് 10, 000രൂപ പിഴ ഈടാക്കുകയും ചെയ്തു.
വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.
 ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാമനുജൻ, ജൂനിയർ സൂപ്രണ്ട്‌ മോഹനൻ, പെർഫോമൻസ് ഓഡിറ്റ് ഓഫീസർമാരാായ സുന്ദരേശൻ പിള്ള, ബിനോയി, സാജുദ്ദീൻ മുതലായവർ റെയ്ഡിന് നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.