അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി നഴ്സിന് കൊറോണ വൈറസ് ബാധ ഉണ്ടെന്ന സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
കൊറോണ വൈറസു രോഗവുമായി ബന്ധപ്പെടുത്തി ആശുപത്രിക്കെതിരേ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തുന്നുവെന്നാരോപിച്ച് ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
അഞ്ചൽ സെന്റ് ജോസഫ്സ് മിഷൻ ആശുപത്രി ഡയറക്ടർ സിസ്റ്റർ ലില്ലി തോമസാണ് അഞ്ചൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഏതാനും ദിവസമായി നിരവധി വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ " എല്ലാ ഫാമിലി മെമ്പേഴ്സിന്റേയും ശ്രദ്ധയ്ക്ക്" എന്ന ആ മുഖത്തോടെ പുരുഷന്റേയും സ്ത്രീയുടേയും സ്വരത്തിലുള്ള ശബ്ദ സന്ദേശത്തിൽ തങ്ങളുടെ ആശുപത്രിയിലെ ഒരു നഴ്സിന് കൊറോണ രോഗം ബാധിച്ചുവെന്നും ഈ നഴ്സിന്റെ വീട്ടിലാണ് ഇറ്റലിയിൽ നിന്നുള്ളവർ എത്തിയതെന്നും ഇതറിഞ്ഞ ആശുപത്രി അധികൃതർ നെഴ്സിനെ പിരിച്ചു വിട്ടു വെന്നും ഈ നഴ്സുമായി ആശുപത്രിയിൽ ഇടപഴകിയവർക്കെല്ലാം രോഗം ബാധിച്ചിട്ടുണ്ടെന്നുള്ള വ്യാജസന്ദേശമാണ് ആശുപത്രിക്കെതിരേ പ്രചരിപ്പിക്കുന്നതത്രേ.
ആശുപത്രിയുടെ സൽപ്പേരിനെ കളങ്കപ്പെടുത്തുകയും സമൂഹത്തിൽ ഭീതി പരത്തുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ