ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊറോണ ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടക്കുന്നതിനിടയിൽ സർക്കാർ നിർദേശങ്ങൾക്കു പുല്ലുവില കല്പ്പിച്ചു അഞ്ചൽ മാർക്കറ്റിലെ തിരക്കും

കൊറോണ ബാധയുടെ പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് ഊർജിതമായി നടക്കുന്നതിനിടയിൽ സർക്കാർ നിർദേശങ്ങൾക്കു പുല്ലുവില കല്പ്പിച്ചു അഞ്ചൽ മാർക്കറ്റിലെ തിരക്കും അഞ്ചൽ സപ്ലൈകോയിലെ നീണ്ട ക്യുവും. അഞ്ചലിൽ കോറോണോ പ്രതിരോധം പരിപാടികളുടെ ഉത്‌ഘാടനം നടന്നു കൊണ്ടിരിക്കുമ്പോൾ ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതരുടെ കൺമുന്നിൽ ആണ് അഞ്ചൽ മാർക്കറ്റിലെ തിരക്കും സപ്ലൈകോയിലെ നീണ്ട ക്യുവും ഉണ്ടായത്. ഇതിനെ തുടർന്ന് പഞ്ചായത്തിൽ അടിയന്തര കമ്മിറ്റി കൂടി ഉടനെ തന്നെ മാർക്കറ്റിലെ തിരക്കും,സപ്ലൈകോയിലെ ക്യുവും തടയുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മിനി സുരേഷ് പറഞ്ഞു. നമ്മൾ പ്രതിരോധ പ്രവർത്തനങ്ങൾ പലതും നടത്തുന്നുണ്ടെങ്കിലും ജനങ്ങൾ കൂട്ടം കൂടി മാർക്കറ്റിലേക്ക് എത്തുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നും ജനങ്ങളെ എത്രത്തോളം ബോധവാന്മാരാക്കാൻ പ്രവർത്തനങ്ങൾ നടത്തിയാൽ പോലും ജനങ്ങൾ അതിനു വില കൽപ്പിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പഞ്ചായത്ത് പ്രസിഡണ്ട് മിനി സുരേഷ് പറഞ്ഞു. അഞ്ചൽ പഞ്ചായത്തിൽ കൂടിയ അടിയന്തര കമ്മിറ്റിയിൽ സർക്കാർ നിർദേശം പാലിക്കാത്ത സ്ഥാപനങ്ങൾക്കും, വെക്തികൾക്കുമെതിരെ നിയമപരമായ നടപടികളോടൊപ്പം, കർശന നിയന്ത്രണവും ഏർപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.