ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കരുനാഗപ്പള്ളി തുറയിൽക്കുന്നില്‍ സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.

കൊല്ലം കരുനാഗപ്പള്ളി തുറയിൽക്കുന്നില്‍ സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം.നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു.
കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ജാസ്മിനെയാണു നാടോടി സ്ത്രീ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം.
സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. രക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു കരുനാഗപ്പള്ളി പൊലീസിനു കൈമാറി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു. സ്കൂളിന് ഏതാണ്ട് 50 മീറ്റർ അടുത്തുവച്ചായിരുന്നു സംഭവം.
സ്‌കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യില്‍ പിടിച്ചു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചതിനാല്‍ രക്ഷപ്പെട്ടു. സംഭവശേഷം മുങ്ങാന്‍ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാര്‍ തടഞ്ഞുവച്ചു കരുനാഗപ്പള്ളി പൊലീസിനു കൈമാറി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു.
പിടികൂടിയ സ്ത്രീ തെങ്കാശി സ്വദേശിയാണെന്ന്‌ ചോദ്യംചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. തെങ്കാശി സ്വദേശിയായ ഷണ്‍മുഖന്‍ എന്നയാളാണ് തന്നെ കൊല്ലത്തേക്ക് കൊണ്ടുവന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു.
മാനസികവിഭ്രാന്തിയുടെ ലക്ഷണങ്ങളും ഇവര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇത് അഭിനയമാണോ എന്നും പോലീസ് സംശയിക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിയ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. 
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.