ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

BDJS പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിവറേജ്സ് ഔട് ലെറ്റുകളിൽ മാസ്ക് വിതരണവും, ലഘുലേഖ വിതരണവും, സാനിറ്റയ്സ്സർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കലും നടന്നു.

BDJS പുനലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിവറേജ്സ്  ഔട് ലെറ്റുകളിൽ  മാസ്ക് വിതരണവും,  ലഘുലേഖ വിതരണവും,  സാനിറ്റയ്സ്സർ ഉപയോഗിച്ച് കൈകൾ അണു വിമുക്തമാക്കലും നടന്നു.കൊറോണ വയറസ് പ്രതിരോധത്തിന്റെ ഭാഗമായി ബിവറേജിൽ എത്തുന്നവരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ്   ബിഡിജെഎസ് പരിപാടി സംഘടിപ്പിച്ചത്.
ബി ഡി ജെ എസ് പുനലൂർ  നിയോജക മണ്ഡലം പ്രസിഡണ്ട് ഏരൂർ സുനിൽ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു.
നെട്ടയം,  വിളക്കുപാറ, മേഖലകളിലുള്ള ബിവറേജ് ഔട്ട്‌ലെറ്റുകളിൽ എത്തി കൈകൾ സാനിറ്റേഷൻ ഉപയോഗിച്ച് വൃത്തിയാക്കുകയും, മാസ്കും, ലഖുലേഖകളും നൽകുകയും കോറോണോ വയറസ്‌ പ്രതിരോധത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു. 
ബിവറേജിൽ എത്തിയ ആളുകള്‍ പ്രതിരോധ പരിപാടിയുമായി  വളരെ അനുകൂലമായി  സഹകരിച്ചതായ്   bdjs നേതാക്കൾ പറഞ്ഞു.
BDJS നേതാക്കളായ കൃഷ്ണൻകുട്ടി, കയ്യാണിയിൽ അബു, ആർച്ചൽ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
എന്നാൽ ബിവറേജുകളിൽ മദ്യം വാങ്ങാൻ ക്യു നിൽക്കുന്നവർ തമ്മിൽ ഒരു മീറ്റർ ദൂരം  എന്ന അകലം  പാലിക്കാത്ത കാഴ്ച  മിക്ക ഔട്ട്‌ ലെറ്റുകളിലും കാണാമായിരുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.