മധുരയിൽ നിന്നും കഞ്ചാവ് എത്തിച്ചു ചടയമംഗലം, നിലമേൽ, പോരേടം പ്രദേശങ്ങളിൽ ചില്ലറ വിൽപനക്കാര്ക്ക് നൽകി വന്നിരുന്ന മൊത്തവ്യാപാരിയെ നാലര കിലോ കഞ്ചാവുമായി ചടയമംഗലം പോലീസ് പിടികൂടി.
ഇന്നലെ രാത്രിയിൽ കൊട്ടാരക്കര റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം പോലീസും ഷാഡോ പോലീസും നടത്തിയ വാഹന പരിശോധനയ്ക്കിടെ സംശയം തോന്നിയതിനെ തുടർന്നു നിലമേൽ ഭാഗത്തെ ബസ്റ്റോപ്പിൽ ബാഗുമായി നിന്നയാളെ പരിശോധിച്ചപ്പോൾ ആണ് കഞ്ചാവുമായി പിടിയിലാകുന്നത്.
കൊട്ടാരക്കരപെരുംകുളം സ്വദേശിയായ 44 വയസ്സുള്ള ബിജുകുമാർ ആണ് പിടിയിലായത്.
ബിജു കുമാറിനെതിരെ നിരവധി കഞ്ചാവ് കേസുകള്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്.
ബിജുകുമാർ മധുര ഭാഗത്തു നിന്ന് വലിയ രീതിയിൽ കഞ്ചാവ് വാങ്ങി ചടയമംഗലം , പോരേടം നിലമേൽ, പ്രദേശങ്ങളിലെ സ്കൂളുകളും, കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് ചില്ലറ വിൽപ്പനക്കാര്‍ക്ക് നൽകുകയാണ് പതിവ്.
മധുരയിൽ നിന്നും വാങ്ങിയ കഞ്ചാവ് നിലമേലിൽ എത്തിച്ചു ചിലറ വില്പനക്കാർക്ക് നൽകുന്നതിനു വേണ്ടിയാണ് തിരുവനന്തപുരത്തു നിന്നു കെ.എസ്.ആർ.ടി.സി ബസ്സിൽ എത്തിയ ബിജുകുമാർ ഇന്നലെ രാത്രിയോടെ നിലമേലിൽ ഇറങ്ങിയപ്പോള്‍ പോലീസിന്റെ പിടിയിലാകുന്നത്.
അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി പ്രതിയെ റിമാൻഡ് ചെയ്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ