കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പുനലൂരിൽ ഏർപ്പെടുത്തിയിരുന്ന ലോക് ഡൌണ്‍ പാളി നിരത്തുകളിൽ സാധാരണനിലയില്‍ തന്നെ വാഹനങ്ങൾ ഓടുകയാണ് ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നു.
ഇരുചക്ര വാഹനങ്ങൾ നിരവധിയാണ് പട്ടണത്തിലൂടെ ഓടുന്നത് സാധാരണ ദിവസത്തേത് പോലെയാണ് ഇപ്പോഴും പുനലൂർ.
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏറ്റവും തിരക്കുള്ള പട്ടണമാണ് പുനലൂർ.
അത്യാവശ്യത്തിന് പോകുന്നു എന്നുള്ള നിലയില്‍ പോലീസിനെ തെറ്റിദ്ധരിപ്പിച്ച് പുനലൂരില്‍ ചുറ്റുന്നവരും നിരവധിയാണ്.
അലക്ഷ്യമായി പുനലൂര്‍ ടൌണില്‍ എത്തുന്നവര്‍ മൂലം വരും ദിവസങ്ങളില്‍ നിയന്ത്രണം കൂടുതല്‍ കര്‍ശനമാകുകയും തുടര്‍ന്ന് അത്യാവശ്യത്തിന് പോകുന്നവരും ബുദ്ധിമുട്ടിലാകും.
സർക്കാർ സംവിധാനങ്ങളോട് സഹകരിക്കണം എന്നു സര്‍ക്കാര്‍, ആരോഗ്യവകുപ്പ് ,പോലീസ് സംവിധാനങ്ങള്‍ നിരന്തരം അവശ്യപ്പെടുമ്പോഴും ചിലര്‍ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പിച്ച് പുറത്ത് കറങ്ങി നടന്ന് രോഗവ്യാപനത്തിനു
കളമൊരുക്കുകയാണ്.
വീടിനുള്ളില്‍ കൊറോണ നിരീക്ഷണത്തില്‍ ഇരിക്കെ ആരോഗ്യ വകുപ്പിന്റെ കണ്ണ് വെട്ടിച്ചു കറങ്ങി നടന്ന പത്ത് പേര്‍ക്കെതിരെ ഇന്ന് പുനലൂര്‍ പോലീസ് കേസെടുത്തു.
കൊറോണ സാമൂഹ്യ വ്യാപനത്തിലൂടെ പകരാൻ ഏറ്റവും സാധ്യതയുള്ള സ്ഥലവും പുനലൂരാണ് നിയന്ത്രണങ്ങൾ കുറച്ചുകൂടി കർശനമാക്കണമെന്ന് ആവശ്യം ഉയരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ