ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫോറൻസിക് വിദഗ്ദരുടെ സംഘം നെടുമ്പന ഇളവൂരിലെത്തി.

കൊല്ലം ഇളവൂരില്‍ ഇത്തിക്കര ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുന്നതിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഫോറൻസിക് വിദഗ്ദരുടെ സംഘം നെടുമ്പന ഇളവൂരിലെത്തി.
ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് ഫോറൻസിക് വിഭാഗം ഹെഡ് ഡോ.ശശികല, ഡോ. സീന, ഡോ.വൽസല എന്നിവരടങ്ങിയ സംഘം ചാത്തന്നൂർ എ .സി .പി .ജോർജ് കോശിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തൊടൊപ്പം ഇളവൂരിലുള്ള ദേവനന്ദയുടെ വീട്ടിലെത്തിയത്.
ഇവിടെയെത്തിയ സംഘം ദേവനന്ദയുടെ മാതാവ് ധന്യ തുണി കഴുകി കൊണ്ടിരുന്ന സ്ഥലവും വീടിന് പുറകുവശവും വീടിനുള്ളിൽ കുട്ടി നിന്നിരുന്ന മുറിയും അലക്കു കല്ലിനടുത്തെ ജനാലയും പരിശോധിച്ചു.
തുടർന്ന് വീടിനടുത്തുള്ള റോഡരികിലെ പള്ളിമൺ ആറിന്റെ ഇളവൂർ ഭാഗത്തെ കുളിക്കടവിലെ കൽപ്പടവുകളും ദേവനന്ദയെ മരിച്ച നിലയിൽ കാണപ്പെട്ട സ്ഥലവും ഷാൾ കാണപ്പെട്ട നടപ്പാലവും സന്ദർശിച്ചു.
നടപ്പാലത്തിന് സമീപത്തെ ആറ്റിന്റെ ആഴം അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു.
ആറ്റിന് നടുവിൽ പാറയുള്ള സ്ഥലവും കാടു പൊലെ ചെടികൾ വളർന്നു നിൽക്കുന്ന സ്ഥലവും സന്ദർശിച്ചു.
ആദ്യം അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന എ.സി.പി.അനിൽകുമാർ, സി.ഐ.വിപിൻകുമാർ, എസ്.ഐ.സുന്ദരേശൻ, ഇപ്പോൾ അന്വേഷണ ചുമതലയുള്ള ചാത്തന്നൂർ എ.സി.പി.ജോർജ് കോശി, എസ്.ഐ. നിയാസ് എന്നിവരിൽ നിന്നും വിവരങ്ങൾ സംഘം ശേഖരിച്ചു.
ഫോറൻസിക് സംഘം എത്തുന്നതറിഞ്ഞ് വൻ ജനാവലിയാണ് ആറ്റുതീരത്തും ദേ വ ന ന്ദയുടെ വീടിന്റ പരിസരത്തും തടിച്ചുകൂടിയിരുന്നു.
ഒരു മണിക്കൂറോളം സ്ഥലത്ത് ചില വിട്ട് സംഭവസ്ഥലത്തെ ഫോട്ടോകളും എടുത്താണ് സംഘം മടങ്ങിയത്.
തുടർന്ന് ദേവനന്ദയുടെ കുടവട്ടൂരിലെ വീട്ടിലും സംഘം സന്ദർശനം നടത്തി വിവരങ്ങൾ ശേഖരിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്തേ കാലോടെയാണ് നെടുമ്പന ഇളവൂർ കിഴക്കേകര ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകളായ ദേവനന്ദയെ കാണാതാവുന്നത്.
മാതാവ് തുണി കഴുകുന്നതിനിടെയാണ് വീടിനുള്ളിൽ നിന്ന കുട്ടിയെ കാണാതായത്. ഇരുപതു മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ പള്ളിമൺ ആറിന്റെ ഇളവൂർ നടപ്പാലത്തിന് സമീപം കുട്ടിയെ ആറ്റിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
മുങ്ങിമരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിലും സംഭവത്തിൽ നാട്ടുകാരും ബന്ധുക്കളും ദുരൂഹത ആരോപിച്ചതിനെ തുടർന്ന് ചാത്തന്നൂർ എ .സി .പി ..യുടെ നേതൃത്വത്തിൽ സേനയിലെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്.
നാട്ടുകാർ പ്രകടിപ്പിക്കുന്ന ഓരോ സംശയങ്ങളും മുഖവിലക്കെടുത്തു കൊണ്ട് തലനാരിഴ കീറിയുള്ള അന്വേഷണമാണ് നടന്നു വരുന്നത്.
പരിസരവാസികളായ നിരവധി പേരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളുടെയും മാതാപിതാക്കളുടെയും മൊഴികൾ പൊലീസ് വീണ്ടും രേഖപ്പെടുത്തിയേക്കുമെന്ന സൂചനകളുമുണ്ട്.
ജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കത്തക്ക രീതിയിലുള്ള വിശദമായ അന്വേഷണമാണ് നടക്കുന്നതെന്ന് ചാത്തന്നൂർ എ.സി.പി.ജോർജ് കോശി പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.