ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം - താമ്പരം ട്രെയിനില്‍ വന്നിറങ്ങിയ മാനസിക നില തകരാറിലായ അന്യ സംസ്ഥാന സ്ത്രീയെ കണ്ട് പ്രദേശവാസികള്‍ പരിഭ്രാന്തര്‍ ആയി.

കൊറോണ വൈറസ്‌ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ കൊല്ലം - താമ്പരം ട്രെയിനില്‍ വന്നിറങ്ങിയ മാനസിക നില തകരാറിലായ അന്യ സംസ്ഥാന സ്ത്രീയെ കണ്ട് പ്രദേശവാസികള്‍ പരിഭ്രാന്തര്‍ ആയി.
ഉടന്‍ തന്നെ നാട്ടുകാര്‍ തെന്മല പോലീസില്‍ വിവരം അറിയിച്ചു പോലീസ്‌ പിങ്ക് പോലീസിനെ വിവരം അറിയിക്കുകയും പിങ്ക് പോലീസ്‌ ഒന്‍പത് മണിക്ക് എത്തിച്ചേരുകയും ചെയ്തു.തുടര്‍ന്ന് തെന്മല ആരോഗ്യ വകുപ്പില്‍ വിവരം അറിയിക്കുകയും എന്നാല്‍ പതിനൊന്ന് മണി ആയിട്ടും  തെന്മല ആരോഗ്യ വകുപ്പില്‍ നിന്നും ആരും എത്തിയില്ല.
ഇടമണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരും, പൊതുജനങ്ങളും തെന്മല ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ അസ്വസ്തരാകുകയും തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ പുനലൂര്‍ ആര്‍.ഡി.ഓ ശശി കുമാറിനെയും പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ:ആര്‍ ഷാഹിര്‍ഷായെയും വിവരം അറിയിച്ചു.
വിവരം കേട്ടറിഞ്ഞ് സ്ഥലത്തെത്തിയ ഇടമണ്‍ ഗുരുകുലം ചാരിറ്റബിള്‍ ട്രസ്റ്റ് പ്രസിഡന്റ് ഇടമണ്‍ റെജി അന്യ സംസ്ഥാന സ്ത്രീക്ക് ഭക്ഷണവും  വെള്ളവും നല്‍കി.
പുനലൂര്‍ ആര്‍.ഡി.ഓയുടെയും,പുനലൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെയും ഇടപെടീലിനെ  തുടര്‍ന്ന് തെന്മല ആരോഗ്യ വകുപ്പില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എത്തി എങ്കിലും ഉത്തരവാദിത്വം ഇല്ലാത്ത മനോഭാവമാണ് സ്വീകരിച്ചത്.
സ്ഥലത്ത് ഒന്‍പത് മണിക്കെത്തിയ പിങ്ക് പോലീസിനെ തെന്മല ആരോഗ്യ പ്രവര്‍ത്തക ശകാരിക്കുകയും അന്യ സംസ്ഥാന സ്ത്രീയെ പരിശോധിക്കുവാന്‍ വിസമ്മതിക്കുകയും ചെയ്തു.
നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് രോഗിയെ പരിശോധിക്കുകയും ആംബുലന്‍സ്‌ വരുത്തി നാട്ടുകാരും,മാധ്യമ പ്രവര്‍ത്തകരും കൂടി ലഞ്ഞു നടന്ന ഒരാളെ കൂടി ആരോഗ്യ വകുപ്പിന് കൈമാറി പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക്‌ മാറ്റുകയും ചെയ്തു.
 കൊറോണ  വൈറസ്‌  ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ്‌ നമുക്കുണ്ടെങ്കിലും ഇത് പോലെ ഉള്ള ഉദ്യോഗസ്ഥര്‍ ഗുണത്തേക്കാള്‍ ഏറെ ദോഷം സമൂഹത്തിന് ചെയ്യും എന്നുള്ളതിന് രണ്ടു പക്ഷം ഇല്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.