ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കോറോണ പ്രതിരോധ മാർഗനിർദേശങ്ങൾ അവഗണിച്ച് 2020 21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് സമ്മേളനം നടത്തി ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത്.

കോറോണ പ്രതിരോധ മാർഗനിർദേശങ്ങൾ അവഗണിച്ച് 2020 21 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് സമ്മേളനം നടത്തി ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത്.
കോറോണ പ്രതിരോധത്തിനായി സർക്കാർ വേണ്ട മാർഗ നിർദേശങ്ങൾ നൽകി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന വേളയിലാണ്  മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ച് ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് ബഡ്ജറ്റ് സമ്മേളനം നടത്തിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. രവിന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് ജോതി വിശ്വനാഥാണ് ബഡ്ജറ്റ് അവതരിപ്പിച്ചത്.
ഭവനനിർമ്മാണത്തിനും ഭവന പുനരുദ്ധാരണത്തിനും കാർഷികമേഖലക്കും ആരോഗ്യമേഖലയിൽ സാംക്രമിക രോഗപ്രതിരോധ പ്രവർത്തനങ്ങൾ അടക്കം വിവിധ മേഖലകൾക്ക് ഉന്നൽ നൽകിയാണ് ഇത്തവണ പഞ്ചായത്ത്ബഡ്ജറ്റ് അവതരിപ്പിച്ചത്.
ഹരിതകേരളം വിദ്യാഭ്യാസമേഖല പട്ടികജാതി-പട്ടികവർഗ മേഖലയിലെ വികസനം പൊതുമരാമത്ത് വകുപ്പ് പദ്ധതി എന്നിവക്കും ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
എന്നാൽ കോറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൃതമായ അകലത്തിൽ കസേര ക്രമീകരിച്ചു, മാസ്കൂകൾ ധരിച്ചാണ് പൂർണമായും ബഡ്ജറ്റ് അവതരിപ്പിച്ചതെന്നും ഇതിനാൽ തന്നെ യോഗത്തിൽ പ്രതിപക്ഷ അംഗങ്ങൾ അടക്കം എല്ലാവരും പങ്കെടുത്തുവെന്നുമെന്നാണ് പഞ്ചായത്തിൻ്റെ വിശദീകരണം
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.