തെന്മലയിൽ ആരോരുമില്ലാത്ത വയോധികനു കരുണയുടെ കരങ്ങൾ നീട്ടി ഗുരുകുലം അഭയകേന്ദ്രം.
തെന്മലയിൽ ആരോരുമില്ലാത്ത വയോധികനു കരുണയുടെ കരങ്ങൾ നീട്ടി ഗുരുകുലം അഭയകേന്ദ്രം.
തെന്മല, ഒറ്റക്കൽ റെയിൽവേ സ്റ്റേഷന് സമീപം അവശേഷിച്ച ഏക ബന്ധുവിന്റെ ചായകടയുടെ വരാന്തണയിൽ ജീവിതം കഴിച്ചു വന്ന ജോയി എന്ന 65 കാരനെയാണ് ഇടമൺ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഗുരുകുലം അഭയകേന്ദ്രം ഏറ്റെടുത്ത്.
ഇയാളുടെ ജീവിതാവസ്ഥ മനസിലാക്കിയ നാട്ടുകാർ വാർഡ് മെമ്പറെ വിവരം അറിയിക്കുകയും, അദ്ദേഹം ഇയാളെ അഭയകേന്ദ്രത്തിലേക്കു മാറ്റാനുള്ള ശ്രമങ്ങൾ നടത്തുകയുമായിരുന്നു. വിഷയം അറിയിച്ച ഉടൻ തന്നെ ഓടി എത്തി വൃദ്ധനെ ഏറ്റെടുത്ത ഗുരുകുലം അഭയകേന്ദ്രം നടത്തിപ്പുകാർ നന്മയുള്ളവർ ആണെന്ന് വാർഡ് മെമ്പറും തെന്മല പഞ്ചായത്ത് മുൻ പ്രസിഡന്റും കൂടിയായ കെ ശശിധരൻ പറഞ്ഞു.
ഗുരുകുലം അഭയകേന്ദ്രം പ്രസിഡന്റ് ഇടമൺ റെജി, രക്ഷാധികാരി രഞ്ജിത്ത് പുല്ലേരിമല, ഗ്രാമ പഞ്ചായത്ത് അംഗം ആർ സുരേഷ് എന്നിവർ ചേർന്നാണ് വയോധികനെ അഭയകേന്ദ്രത്തിലേക്കു മാറ്റിയത്.
ഈ കഴിഞ്ഞ ജനുവരിയിൽ തെന്മലയിൽ ദുരിത ജീവിതം നയിച്ചു വന്ന വൃദ്ധനും, കൊച്ചു മകനും ഗുരുകുലം അഭയം നൽകിയിരുന്നു. പുരുഷന്മാരെ മാത്രം ഏറ്റെടുക്കുന്ന അഭയകേന്ദ്രത്തിൽ 20 ഓളം അന്ധേവാസികൾ ആണ് നിലവിൽ ഉള്ളത്.
അഭയകേന്ദ്രവുമായി ബന്ധപ്പെടാനുള്ള നമ്പർ : 70129 35685.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ