ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കടയ്ക്കൽ ഇട്ടിവ വയ്യാനത്ത് റിട്ടയേർഡ് പട്ടാളക്കാരൻ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു

കൊല്ലം കടയ്ക്കൽ ഇട്ടിവ വയ്യാനത്ത് റിട്ടയേർഡ് പട്ടാളക്കാരൻ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു . വയ്യാനം സ്വദേശി പി. കെ ഹൗസില്‍ 57 വയസുള്ള സുദർശനൻ, ആണ് ഭാര്യയായ 52 വയസുള്ള വസന്തകുമാരിയെയും മകനായ 24 വയസുള്ള സുധീഷ് എന്ന് വിളിപ്പേരുള്ള വിശാഖിനെയും വെട്ടി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. കുടുംബ വഴക്കുണ്ടാവുകയും കടക്കൽ പോലീസിൽ കേസ് നിലനിൽക്കുകയായിരുന്നു. പോലീസ് ധാരണ പ്രകാരം വീടിനോട് ചേർന്നുള്ള ചെറിയ ചായിപ്പില്‍ ആണ് സുദർശനൻ താമസിച്ചു വന്നിരുന്നത്. കുറച്ചു ദിവസമായി തൊട്ടടുത്തു താമസിക്കുന്ന ഭാര്യയുമായി വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്നു മകനുമായും സുദർശനൻ വഴക്കുണ്ടായിരുന്നു ഈ വഴക്കായിരിക്കാം കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുദർശനൻ വീടിന്റെ പുറത്തുള്ള ചായിപ്പില്‍ തൂങ്ങി മരിച്ച നിലയിലുമാണ് കുടുംബവഴക്കാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് അറിവായിട്ടുള്ളത്. ഇന്നലെ രാവിലെ 9 മണിയോടെ സുദർശനനെ അയൽവാസികൾ കണ്ടിരുന്നു. ഉച്ച കഴിഞ്ഞ് 3 മണിയായിട്ടും ആരെയും വീടിന് പുറത്തു കാണാത്തതിനെ തുടർന്നു അയൽവാസികൾ വീട്ടിൽ എത്തി കതകു തുറന്നു നോക്കിയപ്പോൾ ആണ് കൊലപാതക ദൃശ്യം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ കടക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയും പോലീസ്‌ എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.