കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തത് നിരന്തരമായ പീഡനം മൂലംമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പ്രതികളെ അറസ്റ്റ് ചെയ്യാൻ കടയ്ക്കൽ പോലീസിനു കഴിയുന്നില്ലെന്നാരോപിച്ച് കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും, എസ്.സി /എസ്.ടി കമ്മീഷനും പരാതി നൽകി.
കഴിഞ്ഞ ജനുവരി മാസം ഇരുപത്തി മൂന്നാം തീയതിയാണ് ദളിത് സമുദായത്തിൽ പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ റൂമിനുള്ളിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. ഉടൻ കുട്ടിയെ കടയ്ക്കൽ താലുകാശുപത്രിയിലെത്തിച്ചെക്കിലും കുട്ടിമരിച്ചിരുന്നു
തുടർന്ന് കടക്കൽ പോലീസ് സ്ഥലത്തെത്തി ഇൻക്വാസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. എന്നാൽ കുട്ടി മരണപ്പെടുന്നതിന് മൂന്ന് ദിവസം മുന്നേ വരെ നിരന്തരം പീഡിപ്പിക്കപ്പെട്ടതായി പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞു.
തുടർന്നു കുട്ടിയുടെ ബന്ധുക്കളെയും മറ്റു പലരെയും വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചെങ്കിലും പ്രതിയെ കണ്ടെത്താൻ കടക്കൽ പോലീസിന് കഴിഞ്ഞില്ല.
എന്നാൽ കുട്ടി ആത്മഹത്യചെയ്തു ഒന്നര മാസത്തോളം കഴിഞ്ഞിട്ടും കടക്കൽ പോലീസിന്, കുട്ടിയെ പീഡിപ്പിച്ച ആളെ കണ്ടെത്താൻ കഴിയാത്തതിനാൽ ഉന്നത പോലീസ് അധികാരികൾ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ്
കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും, എസ്,സി/എസ്.എസ്ടി കമ്മീഷനും പരാതി നൽകിയിരിക്കുന്നത്.
പുനലൂർ ഡി.വൈ.എസ്.പി അനിൽ ദാസിന്റെ നേതൃത്വത്തിൽ കടക്കൽ സി.ഐ ആണ് കേസ് അന്വേഷിക്കുന്നത്.
അന്വേഷണം ശരിയായ ദിശയിലാണെന്നും, ശാസ്ത്രീയമായ രീതിയിലുള്ള പരിശോധനകളുൾപ്പടെ നടന്നുവരികയാണെന്നും പ്രതി ഉടൻ പോലീസിന്റെ പിടിയിലാകുമെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
തൻറെ മകൾ ആത്മഹത്യ ചെയ്തതിനെ കാരണം പീഡനമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട് പോലീസ് അത് തങ്ങളെ അറിയിക്കുകയും ചെയ്തു കടക്കൽ പോലീസിന് പ്രതിയെ പിടിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല
ഇതിൻറെ സത്യാവസ്ഥ ഞങ്ങൾക്ക് അറിയണം എന്നാണ് മാതാവ് പറയുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ