ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം കുളത്തൂപ്പുഴ കെഐപി കോളനിയില്‍ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ തെന്മല ഇക്കോടൂറിസം അധികൃതര്‍ സ്ട്രെച്ചര്‍ വിട്ടു നല്‍കിയില്ല.
ഒടുവില്‍ നാട്ടുകാര്‍ കാട്ടുകമ്പും ഓലയും ഉപയോഗിച്ച് ശവമഞ്ചം ഒരുക്കി.

കൊല്ലം കുളത്തൂപ്പുഴ കെഐപി കോളനിയില്‍ മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ തെന്മല ഇക്കോടൂറിസം അധികൃതര്‍ സ്ട്രെച്ചര്‍ വിട്ടു നല്‍കിയില്ല.
ഒടുവില്‍ നാട്ടുകാര്‍ കാട്ടുകമ്പും ഓലയും ഉപയോഗിച്ച് ശവമഞ്ചം ഒരുക്കി.തെന്മല ഇക്കോ ടൂറിസം അധികൃതര്‍ക്കെതിരെയാണ് കെഐപി കോളനി നിവാസികളുടെ ഗുരുതരമായ ആരോപണം.കെഐപി കോളനിയിലെ മല്ലിക അമ്മ എന്ന സ്ത്രീ ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് ഇവര്‍ മരണപ്പെടുകയുണ്ടായി.
തുടര്‍ന്ന് ബന്ധുക്കള്‍ മൃതദേഹം നാട്ടിലെത്തിച്ചു. ഇവിടെ നിന്നും രണ്ടുകിലോമീറ്റര്‍ ദൂരത്തുള്ള ശ്മശാനത്തിലേക്ക് എത്തിക്കാനാണ് നാട്ടുകാര്‍ തെന്മല ഇക്കോ ടൂറിസത്തിന്‍റെ ഭാഗമായിട്ടുള്ള അഡ്വഞ്ചര്‍ സോണിലും തെന്മല പഞ്ചായത്ത് ഓഫീസിലും എത്തി സ്ട്രെച്ചര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തെന്മല പഞ്ചായത്തിലെ ആംബുലന്‍സ് മറ്റൊരു സ്ഥലത്ത് സര്‍വീസില്‍ ആയതിനാല്‍ ഇല്ലാ എന്നായിരുന്നു മറുപടി.
എന്നാല്‍ സ്ട്രെച്ചര്‍ നല്‍കാമെന്ന് ആദ്യം സമ്മതിച്ച ടൂറിസം ജീവനക്കാര്‍ പിന്നീട് നല്‍കിയില്ലന്ന് നാട്ടുകാര്‍ പറയുന്നു.ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കാട്ടുകമ്പും ഓലയും ഉപയോഗിച്ച് പ്രത്യേക ശവമഞ്ചം തയ്യാറാക്കി.സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ കുളത്തുപ്പുഴ എസ്ഐ ജയകുമാറും സംഘവും നാട്ടുകാര്‍ക്കൊപ്പം ശവമഞ്ചം ഒരുക്കാന്‍ കൂടി.
രണ്ടു മണിക്കൂര്‍ സമയം കൊണ്ട് നാട്ടുകാര്‍ താല്‍ക്കാലിക ശവമഞ്ചം തീര്‍ത്ത്‌ മൃതദേഹം ശ്മശാനത്തിലെത്തിക്കുകയായിരുന്നു.
എന്നാല്‍ അന്വേഷിച്ചപ്പോള്‍ മല്ലിക അമ്മയുടെ മൃതദേഹം കോട്ടയത്ത് നിന്നും എത്തിക്കുകയയിരുന്നുവെന്നു അറിഞ്ഞുവെന്നും മരണം എങ്ങനെയാണ് എന്ന് ചോദിച്ചിട്ട് ബന്ധപ്പെട്ടവര്‍ കൃത്യമായ മറുപടി നല്‍കിയില്ലന്നും ഇക്കോടൂറിസം അധികൃതര്‍ പറയുന്നു. അതിനാലാണ് സ്ട്രെച്ചര്‍ വിട്ട് നല്കാതിരുന്നതെന്നും ഇവര്‍ പറയുന്നു. സംഭവം ചൂണ്ടി കട്ടി നാട്ടുകാര്‍ പരാതി നല്‍കാന്‍ തയ്യാറെടുക്കുമ്പോള്‍ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് തെന്മല ഇക്കോ ടൂറിസം അധികൃതര്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.