ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മതസൗഹാർദ്ദ കവാടം രാജ്യത്തിന് തന്നെ മാതൃകയായി ഇളവറാംകുഴി എന്ന ഗ്രാമം

മതസൗഹാർദ്ദ കവാടം എന്ന സന്ദേശമുയർത്തി രാജ്യത്തിന് തന്നെ മാതൃകയാകുകയാണ് ഏരൂർ ഗ്രാമപഞ്ചായത്തിലെ ഇളവറാംകുഴി എന്ന ഗ്രാമം... ആദർശ രാഷ്ട്രീയത്തിൻറെ വിളനിലങ്ങളിൽ മത വിദ്വേഷ രാഷ്ട്രീയം ഇടം പിടിക്കുമ്പോൾ കൈകോർത്തു നിന്നവർ പരസ്പരം കൊല്ലുന്ന ഈ കാലഘട്ടത്തിൽ ഈ കൊച്ചുഗ്രാമത്തിന്റെസന്ദേശം രാജ്യം മുഴുവൻ ശ്രദ്ധിക്കപ്പെടേണമെന്നാണ് ഇവരുടെ ആഗ്രഹം ... വർഷങ്ങളായി ഇളവറാംകുഴി മുസ്ലിം ജുമാ മസ്ജിദിലേക്കും ശിവപുരം മഹാദേവ ക്ഷേത്രത്തിലേക്കും കടന്നുപോകുന്നതിന് ഒരു വഴിയാണ് ഉള്ളത് ... വഴിയുടെ ഇരുവശങ്ങളിലുമായി രണ്ട് മതസ്ഥർക്കും 2 ബോർഡും സ്ഥാപിച്ചിരുന്നു ....റോഡ് വികസിച്ചപ്പോൾ 2 ബോർഡുകളും എടുത്തു മാറ്റപ്പെട്ടു ...ഈ സമയത്താണ് നിലവിൽ ഇന്ത്യയുടെ സാഹചര്യം കൂടി മനസ്സിലാക്കി രണ്ട് ദേവാലയങ്ങൾക്കും ഒരു ബോർഡ് എന്ന ആശയം ജുമാഅത്ത് ഭാരവാഹികൾ മുന്നോട്ടുവെക്കുന്നത് ...ഇത് ക്ഷേത്രം ഭാരവാഹികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച തോടെ ഇളവറാംകുഴി യിൽ മതസൗഹാർദ്ദ കവാടം സ്ഥാപിതമായി ...കവാടത്തിന്റെ ഒരുവശം ഹൈന്ദവാചാരപ്രകാരം വും മറുവശം മുസ്ലിം ആചാര പ്രകാരമാണ് നിർമ്മിച്ചിരിക്കുന്നത് ....ഇതിൽ സ്ഥാപിച്ചിരിക്കുന്ന ഡിജിറ്റൽ ബോർഡിൽ രണ്ട് ആരാധനാലയങ്ങൾക്കും തുല്യ പ്രാധാന്യം നൽകിക്കൊണ്ടാണ് അക്ഷരങ്ങൾ തെളിഞ്ഞുവരുന്നത് ....മതസൗഹാർദ്ദ കവാടം വനംമന്ത്രി അഡ്വ കെ രാജു നാടിന് സമർപ്പിച്ചതോടെ പ്രദേശവാസികളും ഉത്സവ ലഹരിയിലാണ്.... മതസൗഹാർദ്ദ കവാടം നാടിനു സമര്‍പ്പിക്കുന്ന ചടങ്ങിന് വാർഡ് മെമ്പർ കെ അനുമോൻ അധ്യക്ഷത വഹിച്ചു ..കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ S. ജയമോഹൻ, INTUC ചുമട്ടു തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി ഏരൂർ സുഭാഷ്, പ്രശസ്ത സിനിമ സംവിധായകൻ എം എ നിഷാദ്, ഇളവറാംകുഴി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് ഇർഷാദ് ലത്തീഫി ,ശിവപുരം മഹാദേവ ക്ഷേത്രം മേൽശാന്തി ശ്രീജിത്ത് പോറ്റി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.