കൊല്ലം അഞ്ചൽ മാവിളയിലെ ആട്ടോഡ്രൈവരെ രണ്ടംഗ സഘം മർദ്ദിച്ചതായി പരാതി. മണലിപ്പച്ച സ്വദേശിയും മാവിള ആട്ടോ സ്റ്റാന്റിലെ ഡ്രൈവറുമായ രാജേഷിനെയാണ് രണ്ടംഗ സംഘം മർദിച്ചത്.
മർദ്ദനമേറ്റ രാജേഷ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രാജേഷും മാവിള ആട്ടോ സ്റ്റാന്റിലെ ഡ്രൈവർമാരും അഞ്ചൽ പോലീസിൽ പരാതി നൽകി.
മാവിള സ്വദേശികളായ ലോറി ഡ്രൈവർമാരായ ബിനീഷ്,ബിനു എന്നിവർക്കെതിരെയാണ് അഞ്ചൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
കുറ്റക്കാർക്കെതിരെ പോലിസ് നടപടി എടുത്തില്ലങ്കിൽ സമര പരിപാടികൾ ആരംഭിക്കുമെന്ന് മാവിള ആട്ടോ സ്റ്റാന്‍ഡ് ഡ്രൈവർമാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ