*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

പുനലൂർ പ്ലാച്ചേരി വാര്‍ഡ്‌ കൗണ്സിലർ സനൽ കുമാറിന്റെ വ്യത്യസ്ത ജീവകാരുണ്യം

പുനലൂർ പ്ലാച്ചേരി വാര്‍ഡ്‌ കൗണ്സിലർ സനൽ കുമാർ പുനലൂരെ പോലീസ്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇരുപത്തി ഒന്ന് ദിവസവും ദാഹജലം സുലഭമായി നല്‍കുന്നു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം ഇരുപത്തി ഒന്ന് ദിവസത്തെ ലോക് ഡൌണിലേക്ക് പോയപ്പോൾ പുനലൂരെ പോലീസ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രതിരോധത്തിലായി
പുനലൂരെ അസഹനീയമായ ചൂടിൽ ജോലി ചെയ്യുന്ന ഇവർക്ക് കടകള്‍ അടച്ചതോടെ ഭക്ഷണം പോയിട്ട് ദാഹജലം പോലും ലഭിക്കാത്ത അവസ്ഥ.
ജനങ്ങള്‍ വീടിനുള്ളില്‍ കഴിഞ്ഞു കൂടണം എന്ന സര്‍ക്കാര്‍ ഉത്തരവ് അക്ഷരം പ്രതി പാലിക്കുവാന്‍ നിയോഗിക്കപ്പെട്ട ദേശത്തിന്റെ കാവല്‍ക്കാരായ പോലീസ്‌ ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പ്‌ ജീവനക്കാരും ഇപ്പോഴും തെരുവില്‍ തന്നെ
ഇവരില്‍ പലരും തങ്ങളുടെ കുടുംബാംഗങ്ങളെ കണ്ടിട്ട് ദിവസങ്ങള്‍ ആയി ശരിക്ക് ഉണ്ണാനും ഉറങ്ങാനും എന്തിനധികം ദാഹം തോന്നിയാല്‍ ഒരിറക്ക് വെള്ളം പോലും ലഭിക്കാത്ത ദിനങ്ങള്‍.

ഭക്ഷണവും വെള്ളവും ലഭിക്കാത്ത ഈ ഒരു കൂട്ടം മനുഷ്യരുടെ ദയനീയാവസ്ഥ കണ്ടറിഞ്ഞ് ഇവര്‍ക്ക് ചൂട് വെള്ളം, സോഫ്റ്റ്‌ ഡ്രിങ്ക്, നാരങ്ങാ വെള്ളം ഇവ ഒരുക്കി കൊടുത്ത് കൊല്ലം പുനലൂർ പ്ലാച്ചേരി വാര്‍ഡ്‌ കൗണ്സിലർ സനൽ കുമാർ മാതൃകയായി.
ദിവസം പല പ്രാവശ്യം ഇവരെ തേടി സനല്‍ കുമാറിന്റെ മാരുതിവാന്‍ എത്തും ഇവരുടെ ദാഹവും ക്ഷീണവും മാറ്റുവാനായി.ഇവര്‍ക്ക് ഭക്ഷണം കൂടി നല്‍കണം എന്ന് ആഗ്രഹം ഉണ്ട്.
എന്നാല്‍ കൃഷിയില്‍ നിന്നും കാര്‍ഷിക വിഭവങ്ങളുടെ വിപണനത്തില്‍ നിന്നും വരുമാനം കണ്ടെത്തി നിത്യവൃത്തി കഷ്ടിച്ച് നടക്കുന്ന സനിലിന് അതിന് കഴിയുന്നില്ല.
മരണത്തിലേക്ക്‌ നയിക്കുമായിരുന്ന മാരക രോഗത്തില്‍ നിന്നും രക്ഷപ്പെട്ട് ജീവിതത്തില്‍ തിരിച്ചെത്തിയ സനില്‍ തന്റെ വാര്‍ഡിലെ ജനങ്ങള്‍ക്ക് പ്രിയങ്കരന്‍ ആണ്.
ആരെങ്കിലും സുമനസുകള്‍ കൂടി സനലിനോടൊപ്പം ചെരുമെങ്കില്‍ സാധിക്കുന്ന കാര്യം ആണെന്ന് സനില്‍ പറയുന്നു.
പോലീസും ആരോഗ്യ വകുപ്പും നമ്മുടേതാണ്, നാം വീട്ടിലിരിക്കുമ്പോൾ അവർ നമുക്കു വേണ്ടി തെരുവിലാണ് .
അവർക്കുമുണ്ട് കുടുംബം അവര്‍ക്കും കുടുംബത്തോടൊപ്പം ചിലവഴിക്കാന്‍ ആഗ്രഹം ഉണ്ട് എന്നാൽ അവർ തെരുവില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന് വേണ്ടി പോരാടുകയാണ്.
ഈ  പരീക്ഷണ ഘട്ടത്തില്‍ നമുക്ക് ഒരുമിച്ചുനില്‍ക്കാം സര്‍ക്കാര്‍,ആരോഗ്യ വകുപ്പ്‌, പോലീസ്‌  നിര്‍ദേശങ്ങള്‍ അനുസരിക്കാം സുരക്ഷിതരായി ഇരിക്കാം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.