ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

പുനലൂര്‍ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി.

പുനലൂര്‍ ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വ​ന്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി. അ​ള​വു ​തൂ​ക്ക​ത്തി​ലെ വെ​ട്ടി​പ്പു പി​ടി​കൂ​ടു​ക​യും പ​ഴ​കി​യ ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ക​ണ്ടെ​ടു​ത്തു ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ജി​ല്ലാ ക​ള​ക്ട​ര്‍ ന​ട​പ്പാ​ക്കു​ന്ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന.
പുനലൂരില്‍ വിവിധ പച്ചക്കറി കടകളില്‍ നിന്നും വിലനിലവാര പട്ടിക പ്രദര്‍ശിപ്പിക്കാത്തതും കൂടാതെ പ​തി​പ്പി​ക്കാ​ത്ത ത്രാ​സു​പ​യോ​ഗി​ച്ച്‌ സാ​ധ​ന​ങ്ങ​ള്‍ തൂ​ക്കി കൊ​ടു​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ക്രമക്കേട്‌ കണ്ടെത്തിയ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ അ​വ​ശ്യ​സാ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.
പുനലൂരില്‍ പച്ചക്കറി കടയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയെ എതിര്‍ത്തതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാകുകയും ഉദ്യോഗസ്ഥര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് വ്യാപാരിയെ പിടികൂടി പോലീസ്‌ സ്റ്റേഷനില്‍ എത്തിച്ചു എങ്കിലും പിന്നീട് വിട്ടയച്ചു.
ചൌക്ക റോഡിലുള്ള പ്രമുഖ വസ്ത്ര വ്യാപാര ശാലയില്‍ നിന്നും നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു നോട്ടീസ്‌ നല്‍കി.
പി.എന്‍.എസ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേ​ക്ക​റിയുടെ ബോര്‍മ്മയില്‍ വിവിധ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥര്‍ പിടി കൂടി ബോര്‍മ്മയില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ വീഴ്ച വരുത്തിയതായും,വൃത്തി ഹീനമായ അന്തരീക്ഷത്തില്‍ പലഹാരങ്ങള്‍ നിര്‍മ്മിക്കുന്നതായും കൂടാതെ പാറ്റയേയും പ്രാണികളെയും ബോര്‍മ്മയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നോട്ടീസ്‌ നല്‍കി കൂടാതെ പിഴ ഇടാക്കാന്‍ ശുപാര്‍ശ ചെയ്തു.
മുമ്പ്‌ ഭക്ഷ്യ സുരക്ഷാവകുപ്പ് താക്കീത് നല്‍കുകയും കൂടാതെ നോട്ടീസ്‌ നല്‍കിയിട്ടും നിബന്ധനകള്‍ പാലിക്കാതെ വ്യാപാരം ചെയ്ത മല്‍സ്യ വ്യാപാരികള്‍ക്ക്‌ എതിരെ നടപടി എടുത്തതായി ഭക്ഷ്യ സുരക്ഷാവകുപ്പ് ഓഫീസര്‍ വിനോദ് കുമാര്‍ പറഞ്ഞു.

നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകള്‍, ഡിസ്‌പോസബിള്‍ ഉത്പന്നങ്ങള്‍,ത്രാസുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. 
പച്ചക്കറി കടകള്‍,ബേക്കറികള്‍,വസ്ത്ര വ്യാപാര ശാലകള്‍,മല്‍സ്യ വ്യാപാര ശാലകള്‍ തുടങ്ങി
വി​ല​നി​ല​വാ​രം പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ത്തതും ചട്ടങ്ങള്‍ ലംഘിച്ചതുമായ പത്ത്‌ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ അ​വ​ശ്യ​ സാ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു.

താലുക്ക്  സപ്ലെ ഓഫീസര്‍ ജോണ്‍ തോമസ്‌,   ലീഗല്‍ മെട്രോളജി ഇന്‍സ്പെക്റ്റര്‍ ദീപു കെ,    വിനോദ് കുമാര്‍ ( ഭക്ഷ്യ സുരക്ഷാവകുപ്പ് ഓഫീസര്‍) വിനോദ് കുമാര്‍,
ബാബു കുട്ടന്‍ എ.ഓ, എ.ടി.എസ്.ഓ അജയന്‍ കെ.ജി,ആര്‍.ഐ മാരായ വിനോദ് കെ,സാബു,റെജീന കുമാരി, സുരേഷ് എസ്,കവിത കെ.എസ്,    വിജയ കൃഷ്ണന്‍ ബി,    ജി.എസ്.ടി വിഭാഗം എ.എസ്.ടി.ഓ ഷീല,ഡെപ്യുട്ടി തഹസീല്‍ദാര്‍ ഉദയന്‍ എസ്,
മുനിസിപ്പല്‍ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്റ്റര്‍ അരവിന്ദ്‌ എന്നിവര്‍ പരിശോധനക്ക്‌ നേതൃത്വം നല്‍കി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.