സ്കൂളുകൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപന നടത്തി വന്ന മൂന്ന് യുവാക്കളെ അഞ്ചൽ പോലീസ് പിടികൂടി. കരുകോൺ സ്കൂളിന്റെ പരിസരത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.
അഞ്ചൽ ഏറം സ്വദേശികളായ അൽത്താഫ്,ഗോകുൽ,അജയേഷ് എന്നിവരെയാണ് അഞ്ചൽ പോലീസ് പിടികൂടിയത്. ഇവരുടെ കൈയിൽ നിന്നും വിദ്യാർഥികൾക്ക് വിൽപ്പന നടത്തുന്നതായി ചെറിയ പൊതികളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും പിടികൂടി. അഞ്ചൽ പ്രദേശത്തെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിൽ കഞ്ചാവ് വിൽപന വ്യാപകമാണന്ന പരാതി നേരത്തേ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ചൽ പോലീസ് തിരച്ചിൽ വ്യാപകമാക്കിയതോടെയാണ് യുവാക്കൾ പോലീസ് പിടിയിലായത്.പ്രതികളെ ഇന്ന് പോലീസ് കോടതിയിൽ ഹാജരാക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ