ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന വയോധിക മരിച്ചു

കൊല്ലം അഞ്ചലില്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന വയോധിക മരിച്ചു അഞ്ചൽ ചീപ്പുവയലിൽ ഉണ്ണിഭവനിൽ 70 വയസുള്ള ആംബുജാക്ഷിയാണ് മരിച്ചത്.
അഞ്ചൽ പഞ്ചായത്തിലെ തൊഴിലുറപ്പ് ജോലിയ്ക്കിടെയാണ് ആംബുജാക്ഷിയ്ക്ക്  കഴിഞ്ഞ പതിമൂന്നിന് തെരുവ്‌ നായയുടെ കടിയേറ്റത്.നായയുടെ ആക്രണത്തില്‍ താഴെ വീണ അംബുജാക്ഷിയുടെ മൂക്ക് നായയുടെ കടിയില്‍ പൂർണമായി അറ്റുപോയി.
തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച അംബുജാക്ഷിയെ പേവിഷ ബാധയുള്ള നായയാണ് കടിച്ചതെന്ന്  ഡോക്ടർ സ്ഥിരികരിച്ചു .
പേവിഷ ബാധയുടെ വാക്സിൻ  കുത്തിവെപ്പും നടത്തി.
കഴിഞ്ഞ ദിവസം വായിലും മൂക്കിലും പതയും നുരയും വന്നതിനെ തുടർന്നാണ് ആംബുജാക്ഷിയെ വീണ്ടും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ഇവിടെ നിന്നും ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകുംവഴി മരണമടയുകയായിരുന്നു.
പരേതനായ ശിവാനന്ദനാണ് ഭർത്താവ്.അനി ,വിനോദ്,പരേതനായ മധു എന്നിവരാണ് മക്കൾ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.