കൊല്ലം പുനലൂരില്‍ ലോക് ഡൌണ്‍ ലംഘിച്ച് ജനങ്ങള്‍ പട്ടണത്തില്‍ ഇറങ്ങിയതോടെ എല്ലാ നിയന്ത്രണങ്ങളും കൈവിട്ട് പുനലൂര്‍ പോലീസ്
എല്ലാ
നിയന്ത്രണങ്ങളും കാറ്റിൽപറത്തി നാട്ടുകാർ കൂട്ടമായി വാഹനങ്ങളുമായി
പട്ടണത്തിൽ എത്തി. കാര്യങ്ങൾ കൈവിട്ടതോടെ പോലീസ് പരിശോധന ശക്തമാക്കി
രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടായി.
ഈ സമയത്താണ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ പിതാവിനെ കൊണ്ട് പോകാന്‍ കുളത്തൂപ്പുഴയില്‍ നിന്നും വന്ന ഓട്ടോ പോലീസ് തടഞ്ഞു.രേഖകള്‍ കാണിച്ചു പോലീസിനോട് കെഞ്ചി പറഞ്ഞു എങ്കിലും ഓട്ടോ കടത്തിവിട്ടില്ല എന്ന് ഇവര്‍ പറയുന്നു.രേഖകള്‍ നോക്കാന്‍പോലും പോലീസ് കൂട്ടാക്കിയില്ല എന്ന് ഇവര്‍ പറയുന്നു.
പുനലൂര്‍ തൂക്കുപാലത്തിന് സമീപം ടിബി ജംഗ്ഷനില്‍ ആണ് ഓട്ടോ തടഞ്ഞത്.ഓട്ടോ അവിടെ നിര്‍ത്തിയ ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയ പിതാവിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും തോളില്‍ ചുമന്ന് ടിബി ജംഗ്ഷനില്‍ എത്തിച്ച മകന്.അവിടെ നിന്നും ഓട്ടോയില്‍ സ്വദേശമായ കുളത്തൂപ്പുഴയിലേക്ക് പോയി.
കുളത്തൂപ്പുഴ ഇ.എസ്.എം കോളനിയില്‍ സിലോണ്‍ മുക്കില്‍ പെരുമ്പള്ളിക്കുന്ന് വീട്ടില്‍ ഐ.പി ജോര്‍ജിനും മകനുമാണ് ഈ ദുരനുഭവം ഉണ്ടായത്.
പോലീസിന്റെയും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സംഭവം ഒതുക്കി തീര്‍ക്കുവാനുള്ള ശ്രമം നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ