*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

കൊറോണക്കാലത്തെ പ്രതിസന്ധിയിയെ അതിജീവിക്കാൻ അശാഭാവന്‍ അന്തേവാസികള്‍ക്ക് എ.ഐ.വൈ.എഫിന്റെ കൈത്താങ്ങല്‍

കൊറോണക്കാലത്തെ പ്രതിസന്ധിയിയെ അതിജീവിക്കാൻ അശാഭാവന്‍ അന്തേവാസികള്‍ക്ക് എ ഐ വൈ എഫിന്റെ കൈത്താങ്ങല്‍
എ ഐ വൈ എഫ് പുനലൂര്‍ ഈസ്റ്റ്, വെസ്റ്റ്, സൗത്ത് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുനലൂർ തുമ്പോട് അശാഭവന്‍ അന്തേവാസികൾക്ക് ഭക്ഷ്യ സാധനങ്ങൾ എത്തിച്ചു നൽകി. അശാഭാവന്‍ ഡയറക്ടർ വർഗീസ് എബ്രഹാമിന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം വി എസ് പ്രവീൺകുമാർ സാധനങ്ങൾ കൈമാറി.
ദുഖവെള്ളി ലോകം മുഴുവന്‍ ആചരിക്കുന്ന പുണ്യ ദിവസത്തില്‍ ഈ സത്പ്രവര്‍ത്തി ചെയ്യുവാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ടെന്ന് സംസ്ഥാന കമ്മിറ്റി അംഗം വി എസ് പ്രവീൺകുമാർ പറഞ്ഞു.
കൊറോണക്കാലത്തെ ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും അശാഭവന്‍ അന്തേവാസികള്‍ക്ക് ഉണ്ടാകില്ല എന്ന ഉറപ്പാണ് ഈ നടപടിയിലൂടെ എ ഐ വൈ എഫ് നൽകുന്നത്.
സാമൂഹ്യ പ്രതിബദ്ധതയോടെ എ ഐ വൈ എഫ് നടത്തുന്ന ഈ സേവനമാണ് പുനലൂര്‍ നിവാസികള്‍ക്ക്‌ കൊറോണ മൂലമുണ്ടായ പ്രതിസന്ധി ഘട്ടത്തിൽ ജീവിതം മുന്നോട്ടു നയിക്കാൻ ആത്മധൈര്യം നൽകുന്നത്.
വിവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന വേളയില്‍ സഹായം ചെയ്ത എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്ക് നന്ദി അര്‍പ്പിച്ചു അശാഭാവന്‍ ഡയറക്ടർ വർഗീസ് എബ്രഹാം സംസാരിച്ചു.
എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡണ്ട് ശ്യാം രാജ്, ഡി.വൈ.എഫ്.ഐ സൗത്ത്‌ മേഖലാ സെക്രട്ടറി ലാല്‍ കൃഷ്ണ, എ.ഐ.വൈ.എഫ് വെസ്റ്റ് മേഖലാ സെക്രട്ടറി അനീഷ്, എ.ഐ.വൈ. എഫ് ഈസ്റ്റ്‌ മേഖല സെക്രട്ടറി മനു, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡണ്ട് വിഷ്ണുലാല്‍ എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.