
അഷ്ടമുടിക്കായലില്‍ അനധികൃത മത്സ്യബന്ധനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി അറിയിച്ചു. അഷ്ടമുടി കായലിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചെറിയ കണ്ണി വലിപ്പമുളള ഉടക്ക് വലകള്‍, ചീന വലകള്‍, ഊന്നിവലകള്‍ എന്നിവ ഉപയോഗിച്ച് മത്സ്യകുഞ്ഞുങ്ങളെയും പൂര്‍ണ വളര്‍ച്ചയെത്താത്ത ചെമ്മീന്‍ കുഞ്ഞുങ്ങളെയും പിടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വലയും മറ്റ് ഉപകരണങ്ങളും കണ്ട് കെട്ടുകയും പതിനായിരം രൂപ പിഴ ഈടാക്കുമെന്നും അവര്‍ അറിയിച്ചു. ഇത്തരം മത്സ്യബന്ധന രീതികള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം 0474-2792850(ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍), 9496007036(നീണ്ടകര ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍), 9495209148(തേവള്ളി ഫിഷറീസ് ഇന്‍സ്പെക്ടര്‍) എന്നീ നമ്പരുകളില്‍ അറിയിക്കാം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ