അഞ്ചൽ എക്സൈസിന്റെ നേതൃത്വത്തിൽ വ്യാപക റെയ്ഡ്, രണ്ടു കേസുകളിലായി കോടയും, ചാരായവുമായി രണ്ടുപേരെ അഞ്ചൽ എക്സൈസ് അറസ്റ്റ് ചെയ്തു. രണ്ട് പേർ ഓടി രക്ഷപ്പെട്ടു.
കൊട്ടിയം ആദിച്ചനല്ലൂർ സേതു ഭവനിൽ സേതുക്കുട്ടൻ, ഇടമൺ 34 സ്വാദേശി ബാബു എന്നിവരാണ് അഞ്ചൽ എക്സൈസ് അറസ്റ്റ് ചെയ്തത്.
ആയിരനല്ലൂർ അണ്ടതൂരിൽ ഭാനുവിലാസത്തിൽ കിരൺ(32) മണലിൽ സുരേന്ദ്ര വിലാസത്തിൽ സുനിൽ കുമാർ (41) എന്നിവർ സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു.
ആയിരനല്ലൂർ അണ്ടത്തൂർ ഭദ്ര ഭഗവതി ക്ഷേത്രത്തിനു സമീപം കിരണിന്റെ വീടിന് മുൻവശത്തെ റോഡരികിൽ നിർത്തി ടിപ്പറിന്റെ പുറക് വശത്ത് ഇരുന്ന് മൂവരും വാറ്റ് ചാരായും പരസ്യമായി കഴിക്കുന്നതായി അഞ്ചൽ എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ എക്സൈസ് സഘത്തെ കണ്ട മൂന്ന് പേരും ചാരായ കുപ്പികൾ കളഞ്ഞ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനിടെയാണ് സേതുകുട്ടനെ പിടികൂടിയത്.മറ്റ് രണ്ട് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നും ഒരു ലിറ്റർ വാറ്റ് ചാരായം കണ്ടെടുക്കുകയും ചെയ്തു .
ഓടിപോയവരെ കേസിൽ നിന്ന് ഒഴിവാക്കാൻ ആയിരനെല്ലൂരിലെ ഉന്നത ഇടതുപക്ഷ നേതാവിന്റെ നേതൃത്വത്തിൽ എക്സ്സൈസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമമുണ്ടായതായും ആരോപണമുണ്ട് .
ഇടമൺ 34 ൽ നിന്ന് അറസ്റ്റ് ചെയ്ത ബാബു വീട്ടിന്റെ മുകളിലത്തെ നിലയിൽ കള്ള് ചേർത്ത് ചാരായം വാറ്റാൻ തയ്യാറാക്കി വെച്ചിരുന്ന 110 ലിറ്റർ കോട എക്സ്സൈസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
പ്രിവന്റീവ് ഓഫീസർ ജി.ബിജുകുമാർ, സി.ഇ.ഒ മാരായ അഭിലാഷ്, സുരേഷ്, ജയേഷ്,റിൻജോവർഗ്ഗീസ് എന്നിവരുടെ നേതൃതത്തിലാണ് പ്രതി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ