കേരള സ്റ്റേറ്റ് യുവജന കമ്മീഷന് അഞ്ചൽ പനച്ചവിള സ്വദേശിക്ക് ക്യാന്‍സര്‍ മരുന്ന് എത്തിച്ച് നല്കി
കേരള സ്റ്റേറ്റ് യുവജന കമ്മീഷനും യുവജന സംഘടനകളുടെയും സഹകരണത്തോടെ ലോക്ക് ഡൗൺ കാലത്തു സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി പേർക്കാണ് സഹായം എത്തിച്ചു മാതൃകയാകുന്നതെന്നു യുവജന കമ്മീഷൻ ബോർഡ് ചെയർപേഴ്സൺ ചിന്ത ജെറോം.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ യുവജന കമ്മീഷനുമായി ചേർന്ന് നിരവധി യുവജനസംഘടനകളുടെ സഹകരണത്തോടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ദുരിതമനുഭവിക്കുന്ന ആർക്ക് ആശ്രയം എത്തിക്കുന്ന പ്രവർത്തനം തുടരുമെന്നും ഇതിൻറെ ഭാഗമായി മരുന്നു കിട്ടാൻ ബുദ്ധിമുട്ടുള്ളനിരവധി കാൻസർ രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ചു നൽകാൻ കഴിഞ്ഞതായും വരും ദിവസങ്ങളിലും ഈ സേവനം തുടരുമെന്നും ചിന്താ ജെറോം പറഞ്ഞു.
ഇതിന്റെ ഭാഗമായി അഞ്ചൽ പനച്ചവിള സ്വദേശി സുരേന്ദ്രന് രണ്ട് മാസത്തേക്കുള്ള ക്യാന്‍സറിന് ഉള്ള മരുന്ന് തിരുവനന്തപുരത്തു നിന്ന് വാങ്ങി വീട്ടിൽ എത്തിച്ചു നല്‍കുകയായിരുന്നു ചിന്ത ജെറോം,അഞ്ചലിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും.
ന്യൂസ് ബ്യുറോ അഞ്ചല്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ