ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

മുഖ്യമന്ത്രിയുടെ വാക്ക് വെറും പാഴ് വാക്കാക്കി ലീഗൽ മെട്രോളജി വകുപ്പ്.

മുഖ്യമന്ത്രിയുടെ വാക്ക് വെറും പാഴ് വാക്കാക്കി ലീഗൽ മെട്രോളജി വകുപ്പ്.കോവിഡ് 19 ന്റെ മറവിൽ അഞ്ചലിൽ അമിത വില ഈടാക്കി കൊണ്ടു  പച്ചക്കറികടകളും, കോഴിയിറച്ചി കടകളും,
നിത്യോപയോഗ സാധനങ്ങളുടെ  വില തോന്നിയപോലെ,  ലീഗൽ മെട്രോളജി വകുപ്പ് നടപടി എടുക്കാത്തതിൽ മുഖ്യമന്ത്രിക്കുൾപ്പടെ ഉള്ളവർക്ക് പരാതി നൽകി നാട്ടുകാർ.
അഞ്ചലിലെ  വ്യാപാരസ്ഥാപനങ്ങളും കോഴിയിറച്ചി  കടകളിലും സാധനങ്ങളുടെ വില തോന്നിയതു പോലെയാണ് നിശ്ചയിച്ചിരിക്കുന്നത്.
മത്സ്യം കിട്ടാത്തതിനെ തുടർന്നു അഞ്ചലിലെ കോഴിയിറച്ചി കടകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത് എന്നാൽ ചില കടകളിൽ ഒരു കിലോ കോഴിയിറച്ചിക്ക് 110 രൂപയും ചില കടകളിൽ 130 രൂപ വരെ വില നിശയിച്ചുകൊണ്ടുള്ള ബോർഡാണ് തൂക്കിയിരുന്നത്.
ഒരേ സ്ഥലത്തെ വിവിധ കോഴിയിറച്ചി കടകളിൽ  വ്യത്യസ്ത വിലകൾ കോഴിയിറച്ചിക്കും, പച്ചക്കറികൾക്കും ഈടാക്കിയതിനെ തുടർന്നു സാധനങ്ങൾ വാങ്ങാനെത്തിയ ആൾക്കാരുമായി കട ഉടമകൾ തമ്മിൽ  വാക്കേറ്റമുണ്ടായി.
അമിത വില ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കേണ്ട ലീഗൽ മെട്രോളജി വകുപ്പ് പരാതി നൽകിയിട്ടും തിരിഞ്ഞു നോക്കുന്നില്ലെന്നു ആരോപണവുമുയർന്നിട്ടുണ്ട്.
 കോവിഡിന്റെ മറവിൽ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാൻ ലീഗൽ മെട്രോളജി വകുപ്പിനെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അഞ്ചലും പരിസര പ്രദേശങ്ങളിലും കോഴിയിറച്ചിക്കടകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ അമിത വില ഈടാക്കുന്നത് ലീഗൽ മെട്രോളജി വകുപ്പിനെ അറിയിച്ചിട്ടും  ഉദ്യോഗസ്ഥർ പരിശോധന നടത്താൻ പോലും തയ്യാറായിട്ടില്ല.
ഇതിനെ  തുടർന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവർക്കു പരാതി നൽകിയിരിക്കുകയാണ് നാട്ടുകാരും പൊതുപ്രവർത്തകരും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.