ഒറ്റയ്ക്ക് താമസിക്കുന്ന 65 വയസ്സുള്ള വൃദ്ധന് കമ്മ്യൂണിറ്റി കിച്ചനിൽ നിന്ന് ആഹാരം നിഷേധിക്കുന്നതായി പരാതി.
ഇടമുളക്കൽ ഗ്രാമപഞ്ചായത്തിൽ ഒഴുകുപാറക്കൽ പതിനൊന്നാം വാർഡിലെ രതീഷ് ഭവനിൽ ശശിധരൻ പിള്ളക്ക് ആഹാരം നിഷേധിച്ചതിനെ തുടർന്നു ചീഫ് സെക്രട്ടറിക്കും കലക്ടർക്കും പരാതി നൽകുകയും പരാതി അന്വേഷിക്കാൻ കൊല്ലം ജില്ലാ കളക്ടർ ഉത്തരവിടുകയും ചെയ്തിരിക്കുന്നത്.
65 വയസ്സുള്ള വൃദ്ധനായ ശശിധരൻപിള്ള ഭാര്യ മരിച്ചതിനു ശേഷം ഒറ്റയ്ക്കാണ് താമസിക്കുന്നതു. മക്കൾ വളരെ ദൂരെയാണ്. പ്രമേഹമുള്ളതിനാൽ രണ്ടു കാലുകളിലും ഉണ്ടായ മുറിവുകൾ വൃണങ്ങളായി നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ശശിധരൻപിള്ള. രണ്ടുകാലും വെച്ചു കെട്ടി വലിയ ദുരിതത്തിൽ ആണ് ജീവിതം തന്നെ കടന്നുപോകുന്നത്
ശശിധരൻപിള്ള ഇതര പാർട്ടിക്കാരൻ ആണെന്നോ, അല്ലെങ്കിൽ അർഹതപ്പെട്ട ആളല്ല എന്നുള്ള രീതിയിലോ ആണ് പഞ്ചായത്ത് അധികൃതർ ശശിധരൻ പിള്ളയ്ക്ക് ആഹാരം നിഷേധിക്കുന്നത് എന്നാണ് ആരോപണം. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിനു മുന്നേ നാട്ടുകാരും ചില ബന്ധുക്കളുമാണ് ശശിധരൻപിള്ളക്ക് ആഹാരം നൽകിയിരുന്നത് എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ ആഹാരം കിട്ടാൻ ബുദ്ധിമുട്ടാണെന്ന് ശശിധരൻപിള്ള പറയുന്നു.
ആഹാരം വേണമെന്നു കാട്ടി ആദ്യമേ തന്നെ പഞ്ചായത്തിൽ അപേക്ഷ നൽകി. എന്നാൽ പഞ്ചായത്തിൽ നിന്നും നിങ്ങൾക്ക് ആഹാരം നൽകാൻ പറ്റില്ല എന്നുള്ള അറിയിപ്പാണ് ലഭിച്ചത്. തുടർന്ന് ശശിധരൻപിള്ള കേരള ചീഫ് സെക്രട്ടറിക്കും കൊല്ലം ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ചു റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ അഞ്ചൽ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ അലക്സാണ്ടർക്ക് നിർദേശം നൽകി.
എന്നാൽ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ സ്ഥലത്തെത്താനോ മറ്റു നടപടികൾ സ്വീകരിക്കാനോ തയ്യാറായില്ല.
വീണ്ടും കളക്ടർ ഇടപെട്ടതിനെ തുടർന്നു ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് സൂപ്രണ്ട് സ്ഥലത്ത് എത്തുകയും പരാതി അന്വേഷിക്കുകയും അന്വേഷണ റിപ്പോർട്ട് കളക്ടർക്കു നൽകുകയും ചെയ്തു.
തന്റെ പരാതിക്കു പരിഹാരം കാണും എന്ന പ്രതീക്ഷയിലാണ് ശശിധരൻപിള്ള. എന്നാൽ ഗ്രാമ പഞ്ചായത്ത് നൽകുന്ന വിശദീകരണം ശശിധരൻപിള്ളക്ക് ആഹാരം കിട്ടാതെ പട്ടിണി കിടക്കുക അല്ലെന്നും തൊട്ടടുത്തു തന്നെ ബന്ധുക്കൾ ഉണ്ടെന്നും
ബന്ധുക്കളും അയൽവാസികളും ആയിട്ടുള്ള ആൾക്കാർ ആഹാരം നൽകാറുണ്ടെന്നും
റേഷൻ സാധനങ്ങൾ ഉൾപ്പെടെ അദ്ദേഹം വാങ്ങിയതായും ആഹാരം കിട്ടാത്ത ദിവസങ്ങൾ അദ്ദേഹം വീട്ടിൽ ആഹാരം വെച്ചു കഴിക്കുന്നതായും രണ്ടു കാലും വ്രണം ഉള്ളതു കൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യം ഉള്ള ആളാണെന്നും പരാതിയിന്മേൽ അന്വേഷണം നടക്കുകയാണ് അന്വേഷണം നടത്തിയിട്ട് കളക്ടർക്ക് നാളെ മറുപടി നൽകുമെന്നുമാണ് അതിൻറെ അടിസ്ഥാനത്തിൽ അർഹതപ്പെട്ടതാണ് എങ്കിൽ ഉടനടി തീരുമാനമുണ്ടാകുമെന്നാണ് പഞ്ചായത്ത് പ്രസിഡൻറ് രവീന്ദ്രനാഥ് നൽകുന്ന വിശദീകരണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ