കൊല്ലം അഞ്ചൽ വനിതാ ഡോക്ടറെ ബി ജെ പി ഗ്രാമപഞ്ചായത്തംഗം കയ്യേറ്റം ചെയ്തതായി പരാതി
അഞ്ചല്‍ ഗ്രാമപഞ്ചായത്ത് കുരുവിക്കോണം ആയൂഷ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ
മെഡിക്കൽ ഓഫീസർ ഡോക്ടർ ബി.ഷെറിസിയെ ബി ജെ പി നേതാവായ വാര്‍ഡ് മെമ്പര്‍
അജികുമാര്‍ ജോലി തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്തതായി ആണ് പരാതി.
അഞ്ചൽ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അഞ്ചൽ പോലീസ് കേസെടുത്തു.
അഞ്ചൽ ഗ്രാമ പഞ്ചായത്തിലെ കുരുവികോണം വാർഡ് അംഗമായ ബിജെപി പ്രധിനിധി അജിത് കുമാറിനെതിരെയാണ് അഞ്ചൽ പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് കേസിന് ആധാരമായ സംഭവം.
സര്‍ക്കാര്‍ അധീനതയിലുള്ള എല്ലാ ആയൂര്‍വ്വേദ ആയുഷ്
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കോവിഡ് 19 ആയി ബന്ധപ്പെട്ട് ആയൂര്‍ രക്ഷാ
ക്ലിനിക് അടിയന്തിരമായി ആരംഭിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ
അറിയിപ്പ് ഉണ്ടായിരുന്നു.
ഇതനുസരിച്ച് പഞ്ചായത്ത് പ്രസിഡന്റിനെ
മെഡിക്കല്‍ ഓഫീസര്‍ വിവരം ധരിപ്പിച്ചിരുന്നെങ്കിലും ഉദ്ഘാടന വേളയില്‍
പ്രസിഡന്റിന് എത്താന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. വാര്‍ഡ് മെമ്പറെ
ക്ഷണിക്കുമ്പോള്‍ 2 ദിവസത്തേക്ക് മാറ്റിവയ്ക്കണം എന്നാല്‍ മാത്രമേ
പങ്കെടുക്കുവാന്‍ കഴിയൂ എന്ന് പറഞ്ഞിരുന്നു.
കോവിഡ് 19 പ്രതിരോധ
പ്രവർത്തനത്തിന്റെ ഭാഗാമായി ആരോഗ്യ വകുപ്പ് നിർദ്ദേശ പ്രകാരം അടിയന്തിരമായി
നടപ്പിലാക്കേണ്ടതായതിനാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ
നിര്‍ദ്ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍ പേഴ്സണ്‍ ബിന്ദു മുരളി മരുന്ന് വിതരണം നടത്തി ഉദ്ഘാടനം ചെയ്തു.
ഇതില്‍
ക്ഷുഭിതനായാണ് വാര്‍ഡ് മെമ്പര്‍ കഴിഞ്ഞ ദിവസം രാവിലെ ഹെല്‍ത്ത്
സെന്ററില്‍ എത്തിയതത്രേ. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉദ്ഘാടനം
ചെയ്തതിനെ ചോദ്യം ചെയ്യുകയും ഡോക്ടര്‍ക്കെതിരെ അസഭ്യം പറയുകയും വധഭീഷണി
മുഴക്കുകയും ചെയ്തതായി ആണ് പരാതി.
ഈ സമയം ഡോക്ടറുടെ കയ്യിലുണ്ടായിരുന്ന മൊബൈലില്‍
രംഗം പകര്‍ത്താന്‍ ശ്രമിക്കവേ മൊബൈല്‍ പിടിച്ച് വാങ്ങി ദൂരെയെറിഞ്ഞശേഷം
ഇറങ്ങിപോയി എന്നാണ് പരാതിയില്‍ പറയുന്നത് .
അഞ്ചല്‍ പഞ്ചായത്ത് കമ്മിറ്റി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, കൊട്ടാരക്കര
റൂറല്‍ എസ്.പി, അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്ക് പരാതി
നല്കി. ഡ്യൂട്ടി തടസ്സപ്പെടുത്തി കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും,സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനും, ഭീഷണി പെടുത്തിയതിനും ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി അഞ്ചൽ പോലീസ് കേസെടുത്തു.
എന്നാൽ കുറെ കാലങ്ങളായി ഈ ആയുർവേദ ആശുപത്രിയിൽ നിന്നും വിലകൂടിയ പല മരുന്നുകളും രോഗികൾക്ക് ലഭിക്കുന്നില്ലെന്നുംഇതു വാർഡ് മെമ്പറായ തന്നോട് രോഗികൾ പരാതികൾ പറഞ്ഞിട്ടുണ്ടെന്നും പലതവണ ഇത് ഡോക്ടറോട് ചോദിച്ചിട്ടുള്ളതാണെന്നും, വീണ്ടും പരാതി വന്നപ്പോൾ അത് തിരക്കാൻ ആശുപത്രിയിൽ എത്തിയ തന്നെ മുൻ
വൈരാഗ്യത്താൽ രാഷ്ട്രീയ പ്രേരിതമായിട്ടുള്ള കേസിൽ കുടുക്കുകയായിരുന്നുവെന്നും
ഡോക്ടറെ കൈയേറ്റം ചെയ്യുകയോ ഫോൺ പിടിച്ചു പറിച്ചു നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് പഞ്ചായത്തംഗത്തിന്റെ വിശദീകരണം.
ആയൂഷ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്
സംസ്ഥാന കമ്മിറ്റി അംഗവും ആയൂര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്‍ഡ്യാ
വനിതാ കമ്മിറ്റി കൊല്ലം ജില്ലാ കമ്മിറ്റി കണ്‍വീനറുമാണ് ഡോ. ബി. ഷെറീസി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ