ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം ജില്ലയിലെ ആയൂർ അഞ്ചൽ മേഖലയിൽ അതി ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.വീട് തകര്‍ന്നു വീണു വയോധികക്ക് പരുക്ക്.

കൊല്ലം ആയൂർ അഞ്ചൽ മേഖലയിൽ അതി ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.വീട് തകര്‍ന്നു വീണു വയോധികക്ക് പരുക്ക്.  
ഇന്നലെ വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും നാശ നഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു.
15 ഓളം  വീടുകൾ ഭാഗികമായി തകർന്നു.വീടിന്റെ ഓട് തകർന്നു വീണു പെരിങ്ങള്ളൂരിൽ 60 വയസ്സുള്ള കുഞ്ഞമ്മ കുഞ്ഞാണ്ടി എന്ന വൃദ്ധക്ക് തലക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അഞ്ചൽ ആയൂര്‍ റൂട്ടിൽ പെരിങ്ങള്ളൂർ ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന മരങ്ങൾ റോഡിനു കുറുകെ  ഒന്നിനു പിറകെ മറ്റൊന്നായി ശക്തമായ കാറ്റിൽ കടപുഴകി വീഴുകയും വൈദ്യുതി ലൈൻ ഉൾപ്പെടെയുള്ളവ തകരുകയും ചെയ്തു. തുടർന്നു മണിക്കൂറുകളോളം അഞ്ചൽ ആയൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
ചടയമംഗലം പോലീസും നാട്ടുകാരും ചേർന്ന് ജെസിബി എത്തിച്ചു മണിക്കൂറുകളോളം നടത്തിയ ശ്രമ ഫലമായിട്ടാണ് വാഹന ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്.
റോഡിന്റെ ഇരുവശങ്ങളിലും നിന്നിരുന്ന മരങ്ങൾ കടപുഴുകി വീണ സമയത്തു  റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതു കൊണ്ട് വലിയ അപകടം ഒഴിവായി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.