ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

കൊല്ലം അഞ്ചലില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പാറവിള വാർഡിൽ മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.

കൊല്ലം അഞ്ചലില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി പാറവിള വാർഡിൽ മാസ്കുകളും  സാനിറ്റൈസറും വിതരണം ചെയ്തു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചൽ ഗ്രാമ പഞ്ചായത്തിൽ പാറവിള വാർഡിൽ നവജ്യോതി സ്വാശ്രയ സംഘത്തിന്റെയും വാർഡ് വികസന സമിതിയുടെയും പേരിൽ  മാസ്കുകളും  സാനിറ്റൈസറും വാർഡിലെ മുഴുവൻ വീടുകളിലും വിതരണം ചെയ്തു.
കൊറോണ പ്രതിരോധത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുന്നതിനും,മാസ്കുകളും  സാനിറ്റൈസറും ഉപയോഗിക്കേണ്ട ആവശ്യകതയെപ്പറ്റി  പാറവിള വാർഡിലെ അംഗങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഇത്തരത്തിൽ യോഗം ചേർന്നത്.
മാസ്ക് സാനിറ്റൈസര്‍ വിതരണ ഉദ്ഘാടനം അഞ്ചൽ പോലീസ് സി.ഐ സുധീർ നിർവഹിച്ചു. ചടങ്ങിൽ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് സുജാ ചന്ദ്രബാബു,  പി.എച്ച്.സിയിലെ ഡോക്ടർ ഷെമീർ, എസ്.എഫ്.സി.കെ മെഡിക്കൽ ഓഫീസർ ഡോക്ടർ സുഹൃദ് സി നാരായൺ, നവജ്യോതി പ്രസിഡന്റ് ചന്ദ്രബാബു, റസീം എന്നിവർ പങ്കെടുത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.