അഞ്ചൽ കൊമ്പേറ്റിമലയിൽ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് വീടുകൾ ഭാഗികമായി തകർന്നു.
കോമ്പറ്റിമല സിബിൻ മന്ദിരത്തിൽ ബിജുവിന്റെ വീടും, മഹേഷ് മന്ദിരത്തിൽ അനിതയുടെ വീടുമാണ് ഭാഗീകമായി തകർന്നത്.
ഇന്നലെ വൈകിട്ട് ആറു മണിയോടെ അതിശക്തമായ കാറ്റും മഴയും ഉണ്ടാവുകയും ബിജുവിന്റെ വീടിന്റെ മേൽക്കൂരയിൽ പാകിയിരുന്ന ഷീറ്റുകൾ വലിയ കാറ്റിൽ തൊട്ടുതാഴെയുള്ള അനിതയുടെ വീടിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.
ഇരു വീടുകളും ഭാഗീകമായിതകർന്നു വീടുകളിൽ ഉണ്ടായിരുന്ന ആൾക്കാർ വലിയ ശബ്ദത്തെ തുടർന്ന് ഇറങ്ങി വെളിയിലേക്ക് ഓടിയത് കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
തുടർന്നു ഇടമുളക്കൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് തുടർനടപടികൾ കൈകൊണ്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ