ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

വാര്‍ഡിലെ മുഴുവന്‍ അംഗങ്ങള്‍ക്കും മാസ്ക് നിര്‍മ്മിച്ച്‌ നല്‍കി അഞ്ചല്‍ പഞ്ചായത്ത് അംഗം മണിക്കുട്ടന്‍ മാതൃകയായി.

വാര്‍ഡിലെ  മുഴുവന്‍ അംഗങ്ങള്‍ക്കും മാസ്ക് നിര്‍മ്മിച്ച്‌ നല്‍കി അഞ്ചല്‍ പഞ്ചായത്ത് അംഗം മണിക്കുട്ടന്‍ മാതൃകയായി.
മുൻപ് പഠിച്ച തൊഴിൽ ഉപകാരമായതായി പഞ്ചായത്ത് മെമ്പർ. തന്റെ വാർഡിലെ രണ്ടായിരത്തോളം വരുന്ന അംഗങ്ങൾക്ക് സ്വന്തമായിട്ട് മാസ്ക് നിർമ്മിച്ച് വിതരണം ചെയ്തു കൊണ്ടാണ് ഈ പഞ്ചായത്ത് അംഗം നാടിന് മാതൃകയാകുന്നത്.
അഞ്ചൽ പഞ്ചായത്തിൽ പനയഞ്ചേരി 16 വാർഡിലെ ബിജെപി യുടെ പഞ്ചായത്തംഗമായ മണിക്കുട്ടൻ ആണ് മാസ്ക്ക് നിർമ്മിച്ച് തന്റെ വാർഡിലെ എല്ലാവരുടെയും വീടുകളിൽ എത്തി വിതരണം നടത്തി മാതൃകയാകുന്നത്‌.
അഞ്ചൽ പഞ്ചായത്തിലെ വാർഡിലേക്ക് അനുവദിച്ച സാനിറ്റേഷൻ ഫണ്ടും രണ്ടുമാസത്തെ ശമ്പളവും  ഉപയോഗിച്ചു കൊണ്ടാണ് മണിക്കുട്ടൻ കടയിൽ നിന്നും തുണി വാങ്ങി വീട്ടിലിരുന്ന് തന്റെ പഴയ തൊഴിലായ തയ്യൽ തൊഴിൽ ചെയ്യാൻ വീണ്ടും തീരുമാനിച്ചത്. തന്റെ ജേഷ്ഠത്തിയമ്മയും സഹായത്തിനു കൂടെ കൂട്ടി.
തന്റെ വാർഡിൽ 500 ഒളോം  കുടുംബങ്ങളിലായ് രണ്ടായിരത്തോളം പേർ ഉണ്ടെന്നും ഈ  2000 പേർക്കും  സൗജന്യമായി എല്ലാ വീടുകളിലും എത്തി മാസ്ക്ക് വിതരണമാണ് നടത്തുന്നതെന്നും പഞ്ചായത്ത് അംഗം പറഞ്ഞു.
എല്ലാവരും  മാസ്ക് ധരിക്കേണ്ടതിനെക്കുറിച്ച് മാസ്ക്ക് വിതരണം ചെയ്യുമ്പോൾ വിശദീകരിക്കുകയും അഞ്ചലിലെ പോലീസ് ഉദ്യോഗസ്ഥർക്കും, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്കു കൂടി മാസ്ക്ക് വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് മെമ്പർ മണിക്കുട്ടൻ പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.