ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

200 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നല്കിയില്ല.കുളത്തൂപ്പുഴ അരിപ്പയിൽ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്തു


200 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നല്കിയില്ല.കുളത്തൂപ്പുഴ അരിപ്പയിൽ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്തു 
പുനലൂർ: കൊറോണ വൈറസ് വ്യാപന നിയന്ത്രണത്തിന് ലോക് ഡൗൺപ്രഖ്യാപിച്ച് എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ നല്കിയിട്ടും കുളത്തൂപ്പുഴ അരിപ്പ കുടിയേറ്റ ഭൂമിയിലുള്ള 200 ഓളം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ നല്കിയില്ല.പുനലൂർ താലൂക്ക ആഫീസിൻ്റെ പരിധിയിൽ ഉള്ള പി.വി.രാജുവിൻ്റെ 121 – നമ്പർ റേഷൻകട വഴികാർഡു രഹിതരായ 200 കുടുംബങ്ങൾക്കും ഭക്ഷ്യധാന്യങ്ങൾ നല്കിയതായി ജില്ലാ സപ്ലൈ ആഫീസർ ഭക്ഷ്യമന്ത്രിയെ അറിയിച്ചു’ ഇതിൽ ക്ഷുഭിതരായ ആൾക്കാരാണ് കേരള ഏകതാ പരിഷത്തിൻ്റെ പേരിൽ സമരത്തിനെത്തിയത്.
കുളത്തൂപ്പുഴ അരിപ്പയിൽ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ സമരം ചെയ്തു വരുന്ന ആയിരത്തിൽ ഇരുനൂറോളം കുടുംബങ്ങൾക്ക് റേഷൻ കാർഡില്ല.എന്നാൽ സർക്കാർ റേഷൻ കാർഡില്ലാത്തവർക്കും ഭക്ഷ്യധാന്യങ്ങൾ നല്കുമെന്നു പ്രഖ്യാപിക്കുകയും നല്കുകയും ചെയ്തു. ഒരു മാസമായി പട്ടിണിയിലായ ഇവരെ പ്രാദേശിക ഭരണ സ്ഥാപനങ്ങളും തിരിഞ്ഞു നോക്കിയില്ല. സർക്കാർ തയാറാക്കിയ ലിസ്റ്റിൽ ഉള്ള അപാകതയാണെന്നു കണ്ടെത്തിയതിനെ തുടർന്ന് സമരക്കാർ നല്കുന്ന ലിസ്റ്റിൽ നിന്ന് അർഹർക്ക് ഭക്ഷ്യധാന്യങ്ങൾ നല്കാമെന്ന് താലൂക്കുസപ്ളൈ ആഫീസർ അറിയിച്ചു.
കുളത്തൂപ്പുഴ അരിപ്പയിൽ ആദിവാസി ദളിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തിൽ ആയിരത്തോളം കുടുംബങ്ങളാണ് കഴിഞ്ഞ ഏഴു വർഷമായി ഭൂമി ത ര ണ മെ ന്ന് ആവശ്യപ്പെട്ട് സമരം ചെയ്തു വരുന്നത്.സമരഭൂമിയിൽ തരിശായി കാടുപിടിച്ചു കിടന്ന സ്ഥലമൊരുക്കി ഒമ്പതു പ്രാവശ്യമായി കൃഷി ചെയ്തു വരികയാണ്. എന്നാൽ ഇവിടെ കൃഷി ചെയ്യുന്നത് വിധ്വംസക പ്രവർത്തിയാണെന്ന് ഉത്തരവിറക്കി 2017ൽ സർക്കാർ കൃഷി നിരോധിച്ചു.
പിന്നീടു സമീപ സ്ഥലങ്ങളിൽ കൂലിവേല ചെയ്തും കൈത്തൊഴിൽ ചെയ്തുണ്ടാക്കുന്ന സാധനങ്ങൾ വിറ്റും ജീവിച്ചു വന്നവരാണ് ലോക് ഡൗണിൽ പട്ടിണിയിലായത്.ഇത്തരം മനുഷ്യാവകാശ ലംഘനത്തിലും നീതി നിഷേധത്തിലും പ്രതിഷേധിച്ചാണ് ഏകതാ പരിഷത്ത് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ പുനലൂർ സപ്ളൈ ആഫീസ് ഉപരോധിച്ചത്.പുനലൂർ പോലീസ് സബ് ഇൻസ്പക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ അരിപ്പ സമരഭൂമിയിലുള്ള എല്ലാവർക്കും ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാമെന്നു പുനലൂർ താലൂക്കുസപ്ളൈ ആഫീസർ ഉറപ്പുനല്കികി. ഉപരോധത്തിന് ഏകത പരിഷത്ത്സംസ്ഥാന പ്രസിഡൻ്റ് വടകോട് മോനച്ചൻ, ഭാരവാഹികളായ ബി.രാജൻ പിള്ള, അലക്സ് മാമ്പുഴ,ബിന്ദു സാബു മാമൻ എന്നിവർ നേതൃത്വം നല്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.