*ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,*

ആരോഗ്യ സേനയ്ക്ക് ഇരട്ട ദൗത്യം

ആരോഗ്യ സേനയ്ക്ക് ഇരട്ട ദൗത്യം
ജില്ലയില്‍ തുടര്‍ച്ചയായി പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട് ചെയ്ത  പശ്ചാത്തലത്തില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നതിനും ബ്രേക്ക് ദ ചെയ്ന്‍  ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള ഇരട്ട യത്‌നം ഏറ്റെടുത്തു ആരോഗ്യ സേന. 1,234 വാര്‍ഡുകളിലായി 1,273 സ്‌ക്വാഡുകളാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്. ജനപ്രതിനിധികളുടേയും വോളന്റിയര്‍മാരുടെയും ജനമൈത്രി പോലിസിന്റെയും ആശ, ആരോഗ്യ പ്രവര്‍ത്തകരുടെയും പങ്കാളിത്തമുണ്ടായിരുന്നു. മൊത്തം 3300 പേര്‍ അടങ്ങിയ വിവിധ സംഘങ്ങള്‍ 9965 വീടുകളാണ് ഇന്നലെ മാത്രം സന്ദര്‍ശിച്ചത്. കിടപ്പു രോഗികള്‍ക്കും, ജീവിതശൈലീ രോഗികള്‍ക്കും  ക്വാറന്റയിനിലുള്ള 1536 പേര്‍ക്കും വേണ്ട മാര്‍ഗനിര്‍േേദശങ്ങളും മരുന്നുകളും നല്‍കിവരുന്നു. ഇതോടൊപ്പം ഫീല്‍ഡ്/റയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ - സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍,13 സ്‌കാേഡുകള്‍ എന്നിവയും സജീവമായിരുന്നു. ഇന്നലെ 42 പേര്‍ക്കും ഇതുവരെ ആകെ 3850 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിങ് നല്‍കി. കൂടാതെ 12389 കേസുകളില്‍ ടെലി കൗണ്‍സലിങ് പൂര്‍ത്തിയാക്കി. കണ്‍ട്രോള്‍ റൂമിലേക്ക് ആകെ 4,908 വിളികളെത്തി. പോസിറ്റീവ് കേസിന്റെ അടിസ്ഥാനത്തില്‍ ജാഗ്രത വധിപ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.