ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആര്യങ്കാവ് കൃഷി ഓഫീസറോടും സഹപ്രവർത്തകരോടും സിഐ അപമര്യാദയായി പെരുമാറിയതായി പരാതി

ആര്യങ്കാവ് കൃഷി ഓഫീസറോടും സഹപ്രവർത്തകരോടും സിഐ അപമര്യാദയായി പെരുമാറിയതായി  പരാതി
ആര്യങ്കാവ് കൃഷി ഓഫീസില്‍ ഡ്യുട്ടിക്ക്‌ പോകുകയായിരുന്ന കൃഷി ഓഫീസറെയും അസിസ്റ്റന്റ് കൃഷി ഓഫീസറെയും തടഞ്ഞു നിർത്തി അപമര്യാദയായി പെരുമാറിയതായി പരാതി  ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ ആര്യങ്കാവ് പോലീസ്‌ എയിഡ്‌ പോസ്റ്റിലാണ് സംഭവം.
അടിയന്തര പ്രാധാന്യമുള്ള ജോലികൾ ചെയ്യാൻ കൃഷി ഓഫീസിലേക്ക് പോകും വഴിയായിരുന്നു സംഭവം നടന്ന കാര്യങ്ങൾ പൊലീസ് എയ്ഡ് പോസ്റ്റിൽ നിന്നും 150 മീറ്റർ മാത്രം അകലെയുള്ള തൃശൂർ ഓഫീസിലേക്ക് പോയപ്പോൾ തടഞ്ഞു നിർത്തുകയും തന്റെ ജോലി തടസപ്പെടുത്തുകയും ഐ,ഡി കാര്‍ഡ് പരിശോധിച്ചശേഷം മോശം വാക്കുകൾ ഉപയോഗിച്ച് അപമര്യാദയായി പെരുമാറി തനിക്ക് മാനസിക ബുദ്ധിമുട്ട് സൃഷ്ടിച്ചതായും കൃഷി ഓഫീസ് അമ്പിളിയും അസിസ്റ്റന്റ്  കൃഷി ഓഫീസര്‍ മനോജും പറഞ്ഞു.
കൃഷി ഓഫീസര്‍ വിവരം മേലധികാരികളെ അറിയിക്കുകയും അവരുടെ നിര്‍ദേശപ്രകാരം ഉന്നത പോലീസ്‌ അധികാരികള്‍ക്ക് പരാതി നല്‍കിയതായും വകുപ്പ് മന്ത്രിക്ക് പരാതി നല്‍കുമെന്നും പറഞ്ഞു.
ആര്യങ്കാവ് ചെക്പോസ്റ്റ് കഴിഞ്ഞുള്ള ആര്യങ്കാവ് പഞ്ചായത്തിലുള്ളവരെ പോലീസ്‌ ചെക്കിംഗ് ബുദ്ധിമുട്ടിക്കുന്നതായും കൂടാതെ കൃഷി ഓഫീസ്‌,ബാങ്ക് ഇവ ചെക്ക്‌പോസ്റ്റ്‌ കഴിഞ്ഞുള്ളതിനാല്‍ കഴിഞ്ഞ ദിവസം കൃഷി ഓഫീസറെ അപമാനിച്ച തരത്തിലുള്ള സംഭവങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും കൂടാതെ ആര്യങ്കാവ് പഞ്ചായത്തിലെ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ആയതിനാല്‍ ചെക്ക്പോസ്റ്റ്‌ കോട്ടവാസലിലെക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും ആര്യങ്കാവ് ഗ്രാമപഞ്ചായത്ത് മെമ്പര്‍ സണ്ണി ജോസഫ്‌ പറഞ്ഞു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.