ആര്യങ്കാവ് അതിർത്തി വഴി കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ച തിരുവനന്തപുരം പൂന്തുറ സ്വദേശി യുവാവിനെ തിരികെ
തമിഴ്നാട്ടിലേക്ക് അയച്ചു.
നിരോധനാജ്ഞ നിലനില്‍ക്കെ കേരളത്തില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെ വെട്ടിച്ച് അനുമതിയില്ലാതെ തമിഴ്നാട് കന്യാകുമാരി വഴി നാഗര്‍കോവിലേക്ക് പോയ തിരുവനന്തപുരം പൂന്തുറ മാണിക്ക്യ വിലാസത്തില്‍ ബാഷി ബായിയുടെ മകന് 34 വയസുള്ള നൌഷാദ് നാഗര്‍ കോവിലില്‍ നിന്നും തമിഴ്നാട് പുളിയറ ചെക്ക് പോസ്റ്റിലേക്ക് എത്തുകയും അവിടുത്തെ സുരക്ഷാ പരിശോധന പരിശോധന കഴിഞ്ഞ് കേരളത്തിലേക്ക് പോകുവാന്‍ തമിഴ്നാട് പോലീസ് അനുവദിച്ചു.
അതിർത്തിയിൽ കോട്ടവാസൽ ഭാഗത്ത് ഇയാൾ
ചുറ്റിത്തിരിയുന്നത് അറിഞ്ഞതോടെ ആര്യങ്കാവ് ചെക്ക്പോസ്റ്റിലെ പോലീസ്
ജീവനക്കാർ തടയുകയും ഇയാളെ തമിഴ്നാട് ഭാഗത്തേക്ക് അയയ്ക്കുകയും ചെയ്തു.
ഇയാൾ വീണ്ടും റെയിൽ
പാതയിലൂടെ തുരങ്കം വഴി കയറി ആര്യങ്കാവിലേക്ക് കടക്കാൻ ശ്രമിച്ചതായി
പറയുന്നു. എന്നാൽ, അവിടെയും പോലീസിന്റെയും വനംവകുപ്പിന്റെയും
പരിശോധനയുള്ളതിനാൽ നടന്നില്ല. വീണ്ടും പുളിയറ ഭാഗത്തേക്ക് തിരികെ പോയ
യുവാവ് ദേശീയപാതയിലൂടെയെത്തി കോട്ടവാസൽ ഭാഗത്ത് നിലയുറപ്പിച്ചു. ഞായറാഴ്ച
വൈകീട്ടുവരെയും ഇയാൾ കോട്ടവാസലിൽത്തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം വൈകീട്ടോടെയാണ് അതിർത്തിയിലെ പല
ഭാഗത്തുകൂടിയും തിരുവനന്തപുരം സ്വദേശിയായ യുവാവ് കേരളത്തിലേക്ക്
പ്രവേശിക്കാൻ ശ്രമിച്ചത്.
കേരളത്തിലും തമിഴ്നാട്ടിലേക്ക് യുവാവിനെ പ്രവേശിപ്പിക്കാത്ത സാഹചര്യത്തില്‍ കോട്ടവാസലില്‍ ഉള്ള കറുപ്പു സ്വാമി ക്ഷേത്രത്തില്‍ അഭയം തേടിയിരിക്കുകയാണ്.വിവരങ്ങള്‍ അറിഞ്ഞ തമിഴ്നാട് പോലീസ് ഇയാള്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു നല്കി.
ആര്യങ്കാവ് പോലീസ് പറയുന്നത് പരസ്പര വിരുദ്ധമായി സംസാരിക്കുന്ന ഇയാള്‍ തിരിച്ചറിയല്‍ കാര്‍ഡോ മറ്റ് രേഖകളോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കാണിച്ചില്ല എന്നും അതിനാല്‍ കേരളത്തില്‍ നിന്നും പോയ ആള് ആണെന്നുള്ളതിനു യാതൊരു തെളിവും യുവാവിന്റെ കയ്യില്‍ ഇല്ല എന്നും അങ്ങനെയുള്ള ഒരാളെ കൊറോണ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രവേശിപ്പിക്കുവാന്‍ കഴിയില്ല എന്നുമാണ് കേരള പോലീസ് നിലപാട്.
എന്നാല്‍ തമിഴ്നാട് പോലീസ് ആര്യങ്കാവ് ചെക്ക് പോസ്റ്റ് പോലീസിന്റെ തിരിച്ചറിയല്‍ രേഖ ഇല്ലെന്ന വാദം തള്ളിക്കളഞ്ഞു തിരിച്ചറിയല്‍ രേഖ തങ്ങള്‍ കണ്ടതും ഫോട്ടോ എടുത്തതുമാണെന്നും രേഖ യുവാവിന്റെ കയ്യിലുണ്ടെന്ന് തമിഴ്നാട് പോലീസും പറയുന്നു.
തിരുവനന്തപുരത്തുനിന്ന്
തമിഴ്നാട്ടിൽ എത്തിയ യുവാവ് നിരവധി സ്ഥലങ്ങൾ സന്ദർശിച്ചിട്ടുള്ളതായി അറിയുന്നു.
തിരുനെൽവേലി, ദിണ്ടുക്കൽ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ
പച്ചക്കറി വിലകുറച്ചു വാങ്ങാൻ പോയതാണെന്നും ഇയാൾ പറയുന്നു.
കേരള പോലീസ് കേരളക്കാരന് ആയ യുവാവിനോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നാണ് തമിഴ്നാട് പോലീസിന്റെ നിലപാട്.തുടര്‍ന്ന് കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നതായി അറിയുന്നു.
കേരള പോലീസ് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് പോലീസ് അവര്‍ക്ക് മനുഷ്യത്വം ബാധകമല്ല എന്ന് തെളിയിച്ചു കഴിഞ്ഞ ദിവസം കേരളത്തില്‍ മുറുക്ക് കച്ചവടം നടത്തി ഉപജീവനം നടത്തുന്ന അഞ്ച് തമിഴ്നാട് സ്വദേശികളോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കാതെ പുളിയറ ചെക്പോസ്റ്റില്‍ നിന്നും തിരികെ അയച്ചിരുന്നു.പിന്നീട് കേരള പോലീസ് അവരെ ആരോഗ്യ വകുപ്പിന് കൈമാറി. കേരളം ഇതര സംസ്ഥാനങ്ങളില്‍ ഉള്ളവരെ ചികില്സിക്കുവാന് കാണിക്കുന്ന ഉത്തരവാദിത്വം മറ്റ് സ്റ്റേറ്റുകള്‍ കേരളക്കരോട് കാണിക്കുന്നില്ല എന്ന് വേണം കരുതാന്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ