കൊല്ലം അഞ്ചല്‍ ആയിരനെല്ലൂർ സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം നടത്തി.
കിറ്റ് വിതരണ ഉത്ഘാടനം കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്സ് ജയമോഹനൻ നിർവ്വഹിച്ചു.
ചെയർമാനിൽ നിന്ന് ആദ്യ കിറ്റ് വിളക്കുപാറ നെടിയവിള വീട്ടിൽ 90 കാരിയായ ഗൗരിയമ്മ ഏറ്റുവാങ്ങി.ലോക്കൽ കമ്മിറ്റിയുടെ പരിധിയിൽ ഉൾപ്പെടുന്ന ഏഴ് വാർഡുകളിലാണ് കിറ്റ് വിതരണം ചെയ്തത്.
കക്ഷി രാഷ്ട്രിയത്തിന് അതീതമായാണ് കിറ്റ് വിതരണം നടന്നത്. വാർഡുകളിലെ നിർധനരായ കുടുബങ്ങൾക്കും ,ആർ പി എൽ ആയിരനെല്ലൂർ എസ്റ്റേറ്റ് തൊഴിലാളി ലയങ്ങളിൽ അധിവസിക്കുന്ന മുഴുവൻ കുടുബങ്ങൾക്കും കിറ്റ് വിതരണം ചെയ്തു എന്നും എല്ലാ വിഭാഗ ജനങ്ങളുടെയും സഹായ സഹകരണത്താൽ സി.പി.എമ്മിന് 2000 ത്തിൽ പരം പച്ചക്കറി കിറ്റാണ് വിതരണം ചെയ്യാൻ കഴിഞ്ഞത് എന്നും അഞ്ചൽ ഏരിയാ കമ്മിറ്റി അംഗം ടി അജയൻ പറഞ്ഞു.
തമിഴ്നാട്ടിൽ നിന്ന് എത്തിച്ച പച്ചക്കറി ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കവറുകളിൽ നിറച്ചത്.
ചടങ്ങിൽ സി.പി.എം അഞ്ചൽ ഏരിയ കമ്മിറ്റി സെക്രട്ടറി ഡി വിശ്വസേനൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഷ്ണു രമേഷ്, ലോക്കൽ കമ്മിറ്റി അംഗം പിടി സെയ്ഫുദ്ദീൻ ,വാർഡ് മെമ്പർ ആര് ബിജ, യമുന സന്തോഷ് എന്നിവർ സന്നിഹിതരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ