ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് പുനലൂര്‍ ന്യുസ് അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,

ആരോഗ്യ പ്രവര്‍ത്തകര്‍ ബ്രേക്ക് ദ ചെയിന്‍ തുടര്‍ ക്യാമ്പെയ്‌നുമായി വീടുകളിലേക്ക്


ലോക് ഡൗണ്‍ മെയ് മൂന്ന്‌വരെ നീട്ടിയ പശ്ചാത്തലത്തില്‍ ഗൃഹനിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കിടപ്പു രോഗികള്‍ക്കും ജീവിത ശൈലീ രോഗങ്ങള്‍ ഉളളവര്‍ക്കും നേരിട്ട് സഹായമെത്തിക്കുന്നതിനും സാമൂഹിക അകല ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമായി  1,234 വാര്‍ഡുകളിലായി 1,252 സ്‌ക്വാഡുകളാണ് ഇന്നലെ ഫീല്‍ഡില്‍ ഇറങ്ങിയത്.
ജനപ്രതിനിധികളുടേയും വോളന്റിയര്‍മാരുടെയും ജനമൈത്രി പോലിസിന്റെയും പങ്കാളിത്തം ഉള്‍പ്പെടെ 3,388 പേര്‍ അടങ്ങിയ വിവിധസംഘങ്ങള്‍ 12,539 വീടുകളാണ് ഇന്നലെ മാത്രം സന്ദര്‍ശിച്ചത്. ക്വാറന്റയിനിലുള്ള 2485 പേര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ഇതോടൊപ്പം ഫീല്‍ഡ്/റയില്‍വേ, ബസ് സ്റ്റാന്‍ഡ്, റോഡുകള്‍, ജില്ലാ - സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായി 91 റാപിഡ് റസ്‌പോണ്‍സ് ടീമുകള്‍,13 സ്‌കാേഡുകള്‍ എന്നിവയും സജീവമായിരുന്നു. ഇന്നലെ 211 പേര്‍ക്കും ഇതുവരെ ആകെ 3,145 പേര്‍ക്കും മാനസികാരോഗ്യ കൗണ്‍സലിംഗ് നല്‍കി.  12,270 കേസുകളില്‍ ടെലി കൗണ്‍സലിംഗ് പൂര്‍ത്തിയാക്കി. കണ്‍ട്രോള്‍ റൂമിലേക്ക് ആകെ 4,380 വിളികളെത്തി. ഇന്നലെ വിളിച്ചവര്‍ 48 പേര്‍ മാത്രമാണ്. ആശങ്കകള്‍ അകലുകയാണെന്നും ജാഗ്രതയില്‍ കുറവ് വരുത്തിയിട്ടില്ലെന്നും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.